റിഹാനയ്ക്കു പിന്നാലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സൂസന്‍ സരണ്ടന്‍

ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോളിവൂഡ് നടിയും ഓസ്‌കാര്‍ ജേതാവുമായ സൂസന്‍ സരണ്ടന്‍. സ്റ്റെപ് മോം, തെല്‍മ ആന്‍ഡ് യൂയിസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ സൂസന്‍  ട്വിറ്ററിലൂടെയാണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ കര്‍ഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, അവര്‍ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അറിയുക എന്നായിരുന്നു പ്രതിഷേധങ്ങളെക്കുറിച്ചുളള വാര്‍ത്ത ടാഗ് ചെയ്ത് താരം പോസ്റ്റ് ചെയ്തത്. സൂസന്‍റെ ട്വീറ്റിനും നിരവധിപേരാണ് പിന്തുണയറിയിച്ചത്. എന്തുകൊണ്ടാണ് നമ്മള്‍ ഇതിനെപ്പറ്റി സംസാരിക്കാത്തതെന്ന പോപ് ഗായിക റിഹാനയുടെയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെയും ട്വീറ്റുകളാണ് ഇന്ത്യയിലെ കര്‍ഷകരുടെ പ്രതിഷേധത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ പിന്തുണ ലഭിക്കാന്‍ കാരണമായത്.

അതേസമയം, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, ഏക്താ കപൂര്‍, സുനില്‍ ഷെട്ടി തുടങ്ങിയ ഇന്ത്യന്‍ സിനിമാ  താരങ്ങങ്ങളും സച്ചില്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, അനില്‍ കുംബ്ലെ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അനുകൂലിക്കുന്ന നിലപാടാണെടുത്തത്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 10 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More