തിരുവനന്തപുരം: മലയാളം ചാനലുകള്‍ക്ക് എങ്ങിനെയാണ് ഡല്‍ഹിയില്‍ നടക്കുന്ന വര്‍ഗീയ കലാപം ആളിക്കത്തിക്കാന്‍ കഴിയുക എന്ന് ശശി തരൂര്‍ എംപി ചോദിച്ചു. മലയാളം ദൃശ്യ മാധ്യമങ്ങളായ ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നിവക്കെതിരെ കൊണ്ടുവന്ന വിലക്കിനെതിരെ രംഗത്തുവന്ന ശശി തരൂര്‍ എംപി ട്വിറ്ററിലാണ് തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
വെറും പ്രചാരണ വിഭാഗം ചാനലുകളായി മാറിയ റിപബ്ലിക്കന്‍ ടിവിയും ടൈംസ് നൌ ചാനലും ഇടതടവില്ലാതെ നിര്‍ലജ്ജം വാര്‍ത്തകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ശശി തരൂര്‍ എംപി ആരോപിച്ചു. തന്‍റെ പ്രതിഷേധത്തിന് ഊക്ക് പകരാനെന്നവണ്ണം ടൈംസ് നൌ ചാനലിനെ ടൈംസ് കൌ (പശു) എന്നാണ് ശശി തരൂര്‍ വിശേഷിപ്പിച്ചത്
വര്‍ഗീയത ആളിക്കത്തിക്കുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തു എന്നാരോപിച്ച് ഇന്നലെയാണ് മലയാളം ദൃശ്യ മാധ്യമങ്ങളായ ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നിവക്കെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം 48 - മണിക്കൂര്‍ പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തിയത്.