ഡല്‍ഹി കലാപത്തില്‍ അറസ്റ്റ് ചെയ്‌തവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. ഇത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതി നോട്ടീസ് അയച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ പൊതു തല്പര്യ ഹർജിയിലാണ് കോടതിയുടെ നടപടി.
ഡല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ഹരജികള്‍ മാര്‍ച്ച് 12 ന് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രകോപനപരമായ പ്രസംഗങ്ങള്‍ സംബന്ധിച്ച ഹരജിയും അന്ന് തന്നെ പരിഗണിക്കും. നേരത്തെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.