സൗരവ് ​ഗാം​ഗുലിയുടെ ആരോ​ഗ്യ നില തൃപ്തികരം

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ബിസിസിഐ പ്രസിഡന്റ് സൗരവ് ​ഗാം​ഗുലിയുടെ ആരോ​ഗ്യ നില തൃപ്തികരം. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ വീണ്ടും സ്റ്റെന്റ് ഇടേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. കൊൽക്കത്ത  വുഡ് ലാന്റ് ആശുപത്രിയിലെ ഡോക്ടർമാരായ ദേവി ഷെട്ടി, സരോജ് മൊണ്ഡാൽ, സ്പതർഷി ബസു എന്നിവരുടെ നേതൃത്വത്തിലാണ് ​ഗാം​ഗുലിയെ ചികിത്സിക്കുന്നത്. ഡോ. അഫ്താബ് ഖാനാണ് സ്റ്റെന്റിം​ഗ് നടത്തുക.

കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് സൗരവ് ​ഗാം​ഗുലിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടെത്തി. ഹൃദയാഘാതത്തെ തുടർന്ന് ജനുവരി ആദ്യം സൗരവ്  ​ഗാം​ഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊറോണറി ധമനികളിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ​ഗാം​ഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.  രണ്ടാഴ്ചക്ക് ശേഷമാണ് സൗരവ് ​ഗാം​ഗുലി ആശുപത്രി വിട്ടത്.


Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More