തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്‌നാട്ടില്‍

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്‌നാട്ടില്‍ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി. രാവിലെ പതിനൊന്നുമണിയോടെ കോയമ്പത്തൂരിലെത്തുന്ന അദ്ദേഹം ഒരു മണിക്കൂര്‍ ചെറുകിട ഇടത്തരം വ്യവസായികളുമായി ആശയവിനിമയം നടത്തും. തുടര്‍ന്ന് കോയമ്പത്തൂര്‍ അവിനാശി റോഡിലും തിരുപ്പൂരിലും നടത്തുന്ന റോഡ് ഷോകളില്‍ പങ്കെടുക്കും.

വൈകുന്നേരം അഞ്ച് മണിയോടുകൂടി തിരുപ്പൂര്‍ കുമരന്‍ സ്മാരക സ്തംഭം സന്ദര്‍ശിച്ച് സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തും. 5.45 ഓടുകൂടെയാണ് നെയ്ത്തുകാരുമായും കര്‍ഷകരുമായും സംവദിക്കുക. തിരുപ്പൂര്‍, ഈറോഡ്, കരൂര്‍ ജില്ലകളുള്‍പ്പെടെ പടിഞ്ഞാറന്‍ മേഖലയിലാണ് രാഹുല്‍ പ്രധാനമായും പ്രചാരണം നടത്തുക.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഭരണകക്ഷിയായ എഐഎഡിഎംകെ യുടെ ശക്തികേന്ദ്രങ്ങളായ ജില്ലകളാണ് ഇവയെന്നതാണ് പ്രത്യേകത. മുതിര്‍ന്ന നേതാക്കളായ  ജയലളിതയും കരുണാനിധിയും അന്തരിച്ചതിനുശേഷം നടക്കുന്ന ആദ്യ സംസ്ഥാനതെരഞ്ഞെടുപ്പാണ് ഇത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 39 സീറ്റുകളില്‍ 38 സീറ്റും ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം നേടിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More