നിർഭയ കേസ്: പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളി

നിർഭയ കേസിൽ വധശിക്ഷക്കെതിരെ പ്രതി പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളി. കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായില്ലെന്ന വാദമാണ് കോടതി തള്ളിയത്. പ്രതിയുടെ പ്രായം കണക്കാക്കിയത് ജനനസർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

മാധ്യമ വാർത്തകൾ കോടതിയെ സ്വാധിനിച്ചേക്കാമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിയാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. പുനപരിശോധനാ വേളയിൽ തള്ളിയ വസ്തുത വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൻ അറിയിച്ചു. പ്രായം സംബന്ധിച്ച വാദം നേരത്തെ തള്ളിയിരുന്നു. 2012-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കേസിൽ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. രാവിലെ ആറ് മണിക്കാണ് വധശിക്ഷ നടപ്പിലാക്കുക. പുതിയ മരണവാറണ്ട് ദില്ലി കോടതി പുറപ്പെടുവിച്ചിരുന്നു. പ്രതികൾ പ്രത്യേകം പ്രത്യേകം ദയാഹർജി എത്ര കാലം ഇത് നീട്ടുമെന്ന് കോടതി ചോദിച്ചു.  സെഷൻ ജഡ്ജി സതീഷ് അറോറയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 11 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More