യുവ ഐപിഎസുകാരിക്ക് പക്വതയില്ല; ഐശ്വര്യ ഡോ​ഗ്രക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്

കൊച്ചി: സിവിൽ ഡ്രസിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ ഡിസിപിയെ തിരിച്ചറിഞ്ഞില്ലെന്ന് ആരോപിച്ച് പാറാവു നിന്ന പൊലീസുകാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച കൊച്ചി ഡിസിപി ഐശ്വര്യ ഡോ​ഗ്രക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. പൊലീസിന് ആവശ്യത്തിൽ അധികം പണിയുള്ളപ്പോൾ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ അനുവദിക്കാനാവില്ലെന്ന് ഐശ്വര്യക്ക് താക്കീത് നൽകി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറ‍ഞ്ഞ ഐപിഎസു കാരിയുടെ നടപടി അപക്വമായെന്ന് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ വിലയിരുത്തി. 

ശിക്ഷയുടെ ഭാ​ഗമായി പാറാവുകാരിയെ രണ്ടു ദിവസത്തെ ട്രാഫിക്ക് ഡ്യൂട്ടിക്ക് ഐശ്വര്യ നിയോ​ഗിച്ചിരുന്നു. നടപടിയെ ന്യായീകരിച്ച് ഐശ്വര്യ മാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു . പൊലീസുകാരി ട്രാഫിക് ഡ്യൂട്ടി നന്നായി നിർവഹിക്കുന്നുണ്ടെന്നായിരുന്നു ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞത്. നടപടി വിവാദമായതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് സ്പെഷൽ ബ്രാഞ്ചിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  ഐശ്വര്യയെ താക്കീത് ചെയ്യാൻ തീരുമാനിച്ചത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എറണാകുളം നോർത്ത് വനിതാ സ്റ്റേഷനിൽ സിവിൽ ഡ്രസിൽ എത്തിയ ഐശ്വര്യയെയാണ് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി  തടഞ്ഞത്. ഔദ്യോ​ഗിക വാഹനത്തിൽ എത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന കാരണം പറഞ്ഞ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും പൊലീസുകാരിയെയും വിളിച്ചുവരുത്തി ഐശ്വര്യ വിശദീകരണം തേടിയിരുന്നു. തുടർന്നാണ് പൊലീസുകാരിക്കെതിരെ നടപടി എടുത്തത്. ഈ മാസം 5 നാണ് കൊച്ചി ഡിസിപിയായി ഐശ്വര്യ ചുമതലയേറ്റത്. മുംബൈ സ്വദേശിയായ ഐശ്വര്യ 2017 ബാച്ച് ഐപിഎസുകാരിയാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More