ഇന്ത്യന്‍ വനിതകള്‍ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍

ഇന്ത്യന്‍ വനിതകള്‍ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യൻ വനിതകൾ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ എത്തുന്നത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ ഫൈനലിലെത്തിയത്. എ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായതാണ് ഇന്ത്യക്ക് തുണയായത്. ​ഗ്രൂപ്പിലെ മുഴുവൻ മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.

ആദ്യമത്സരത്തില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് പടയോട്ടം തുടങ്ങിയത്. തുടർന്ന് ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ശ്രീലങ്ക ടീമുകളെയും തകര്‍ത്ത് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. കൗമാര വിസമയം ഷഫാലി വര്‍മയുടെ മിന്നുന്ന ഫോമാണ് ഇന്ത്യക്ക്  ​ഗ്രൂപ്പ് മത്സരങ്ങളിൽ തുണയായത്. കൂടാതെ അവസരത്തിനൊത്ത് ഉയരുന്ന ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനവും ഇന്ത്യക്ക് തുണയായി.

ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനലിലെ വിജയിയുമായി  ഫൈനലിൽ ഇന്ത്യ ഏറ്റുമുട്ടും

Contact the author

sports desk

Recent Posts

Sports Desk 1 week ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 weeks ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 3 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 5 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 5 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 5 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More