കേരളത്തിനുള്ള കൊവിഡ്‌ വാക്സിന്‍ നാളെയെത്തും; ആദ്യഘട്ടത്തില്‍ നാലു ലക്ഷത്തി മുപ്പത്തയ്യായിരം ഡോസ്

തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തില്‍ നാലു ലക്ഷത്തി മുപ്പത്തയ്യായിരം ഡോസ് കൊവിഡ്‌ വാക്സിന്‍ ലഭ്യമാക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുപ്രകാരം നാളെത്തന്നെ കൊവിഡ്‌ വാക്സിന്‍ സംസ്ഥാനത്ത് എത്തുമെന്നാണ് ധാരണ. കേരളത്തിനു പുറമെ രാജ്യത്തെ മറ്റ് 16 കേന്ദ്രങ്ങളിലേക്കും വാക്സിന്‍ വഹിച്ച വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. തമിഴ്‌നാട്‌, കര്‍ണാടക, പോണ്ടിച്ചേരി, ആസാം തുടങ്ങിയ  സംസ്ഥാനങ്ങളിലെക്കുള്ള കൊവിഡ്‌ വാക്സിന്‍ അയച്ചിട്ടുണ്ട്.

ഈ മാസം 16 നാണ് കൊവിഡ്‌ വാക്സിന്‍ കുത്തിവെപ്പ് രാജ്യത്ത് ആരംഭിക്കുന്നത്. പൂനെ സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ വികസിപ്പിച്ച തദ്ദേശീയ വാക്സിനാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മുന്‍ നിശ്ചയിച്ചതുപ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ള മുന്‍ നിര ജീവനക്കാര്‍ക്കുമാണ് വാക്സിന്‍ നല്‍കുക.

അതേസമയം കൊവിഡ്‌ വാക്ക്സിനേഷന് സംസ്ഥാന സര്‍ക്കാര്‍ 133 കേന്ദ്രങ്ങളുടെ പട്ടിക തയാറാക്കി. പട്ടിക അതിവേഗത്തിലാണ് തയ്യാറാക്കിയത് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതം ഉണ്ടാകും. ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക. സർക്കാർ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. 133 കേന്ദ്രങ്ങളിലും കൊവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കേന്ദ്രങ്ങൾ സജ്ജമാക്കുക. ജീവനക്കാരുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷനായി ഇതുവരെ 3,59,549 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,69,150 പേരും സ്വകാര്യ മേഖലയിലെ 1,90,399 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ നല്‍കുന്ന കൊവിഡ്‌ വാക്സിന്‍ സൌജന്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More