ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭകരില്‍ ഒരാള്‍കൂടി ആത്മഹത്യ ചെയ്തു

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗര്‍ സാഹിബില്‍ നിന്നുളള അമരീന്ദര്‍ സിംഗാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ സിംഘുവിലാണ് സംഭവം. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും താങ്ങുവില നിയമപരമായി ഉറപ്പുവരുത്തണമെന്നുമുളള ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലുളള മനോവിഷമം മൂലമാണ് അമരീന്ദര്‍ സിംഗ് ആത്മഹത്യ ചെയ്തത്, തന്റെ മരണം കൊണ്ടെങ്കിലും കര്‍ഷക സമരം വിജയം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നുവെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി.

മരണപ്പെട്ട കര്‍ഷകന്റെ കുടുംബാംഗങ്ങളെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം കര്‍ഷകര്‍ക്ക് കൈമാറും. ഈ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കര്‍ഷക ആത്മഹത്യയാണിത്. കഴിഞ്ഞയാഴ്ച്ച ഡല്‍ഹി ഘാസിയാബാദ് അതിര്‍ത്തിയില്‍ എഴുപത്തിയഞ്ചുകാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എത്രകാലം കര്‍ഷകര്‍ ഈ തണുപ്പിലിരിക്കണം, കേന്ദ്രസര്‍ക്കാര്‍ കര്‍ഷകന്റെ ആവശ്യങ്ങള്‍ കേള്‍ക്കുന്നില്ല, തന്റെ മരണത്തോടെയെങ്കിലും ഇതിനു പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നത്. നവംബറില്‍ പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ നിരവധി കര്‍ഷകരാണ് കേന്ദ്രസര്‍ക്കാരിന്റെ കടുംപിടുത്തത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 17 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More