ഞങ്ങള്‍ ആഫ്രിക്കക്ക് വേണ്ടിയാണോ? വി ഫോര്‍ കൊച്ചിയോട് മന്ത്രി സുധാകരന്‍

കൊച്ചി: നിങ്ങള്‍ നാലുപേര്‍ മാത്രമാണോ കൊച്ചിക്കുവേണ്ടി, ഞങ്ങളെല്ലാം ആഫ്രിക്കക്ക് വേണ്ടിയുള്ളവരാണോ? പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെതാണ് ചോദ്യം. വൈറ്റില പാലം ഔദ്യൊഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് തുറന്നു കൊടുത്ത വി ഫോര്‍ കൊച്ചി എന്ന സംഘടനയെ ഉദ്ദേശിച്ചാണ് മന്ത്രി സുധാകരന്റെ പരാമര്‍ശം. ഏറണാകുളത്ത് വൈറ്റില മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്മാദാവസ്ഥയില്‍ രാത്രി വന്ന് കോപ്രായം കാണിക്കുന്നവരല്ല കൊച്ചി ഭരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ജനപ്രതിനിധികളുമാണ് - മന്ത്രി പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹം പ്രകടിപ്പിച്ചത് പ്രകാരം ഉദ്ഘാടനം മാറ്റിവെച്ച ആലപ്പുഴ ബൈപ്പാസില്‍ ആരും കയറാത്തതെന്താണ് എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ചോദിച്ചു. ആലപ്പുഴ ബൈപ്പാസ് പണി പൂര്‍ത്തിയായിട്ട്  ഒരു മാസമായി. ഉദ്ഘാടനത്തിന് കാത്തുനില്‍ക്കുന്നതൊക്കെ നാട്ടു നടപ്പാണ്-മന്ത്രി  ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പാലാരിവട്ടം പാലത്തിനുണ്ടായതുപോലെ വൈറ്റില പാലത്തിനും കുഴപ്പമുണ്ടാക്കുക എന്നതായിരുന്നു തത്പ്പര കക്ഷികളുടെ ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കിഫ്ബിയിലൂടെ 113 കോടി രൂപ അനുവദിച്ച വൈറ്റില മേല്‍പ്പാലം ഒടുവില്‍ 87 കോടി രൂപയിലാണ് നിര്‍മ്മാണം പൂര്‍ത്തിയായത് എന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു. എല്ലാ തരത്തിലുള്ള പരിശോധനകള്‍ക്കും ശേഷമാണ് വൈറ്റില മേല്‍പ്പാലം തുറന്നു കൊടുക്കുന്നത്. താന്‍ സ്വയം 34 തവണ പരിശോധനയില്‍ പങ്കാളിയായിട്ടുണ്ടെന്നും അത് തന്റെ കര്‍മ്മമാണെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 18 hours ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 21 hours ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More