പ്ലസ്ടു സ്കൂൾ കോഴ കേസ്: കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

ഹയർസെക്കന്ററി സ്കൂൾ അനുവദിക്കുന്നതിന് 25 ലക്ഷം കോഴവാങ്ങിയെന്ന കേസിൽ കെഎം ഷാജി എംഎൽഎ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഓഫീസാണ് ചോദ്യം ചെയ്യൽ. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ സാധാരണ നടപടി മാത്രമാണെന്ന് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും ഷാജി വ്യക്തമാക്കി. മൊഴിയെടുക്കാൻ ഹാജരാകണമെന്ന് ഫോണിലൂടെ വിജിലൻസ് ആവശ്യപ്പെടുകയായിരുന്നെന്നും ഷാജി പറഞ്ഞു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അഴീക്കോട് സ്കൂൾ ഹയർസെക്കന്ററി സ്കൂളായി ഉയർത്താൻ കെഎം ഷാജി എംഎൽഎക്ക് 25 ലക്ഷം രൂപ കോഴയായി നൽകിയെന്ന യൂത്ത് ലീ​ഗ് പ്രാദേശിക കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ  എഫ്ഐആർ റജിസ്റ്റർ ചെ്തത്. ഈ പരാതി കെ പത്മനാഭൻ എന്ന സിപിഎം ഏരിയാ കമ്മിറ്റി അം​ഗം മുഖ്യമന്ത്രിക്ക് അയിച്ചു. ഇത് സംബന്ധിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. കണക്കിൽ പെടാത്ത പണത്തിന്റെ ഇടപാട് നടന്നിട്ടുണ്ടെന്നും പരാതിയിൽ കഴമ്പുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കാൻ സർക്കാറിനോട് അനുമതി തേടുകയായിരുന്നു. കേസിൽ  പരാതിക്കാന്റെയും സാക്ഷികളുടെയും  മൊഴി വിജിലൻസ് നേരത്തെ  രേഖപ്പെടുത്തിയിരുന്നു. 

Contact the author

Web desk

Recent Posts

Web Desk 17 hours ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 21 hours ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More