ഓൾറൗണ്ടറും മമതയെ കൈവിട്ടു; ബിജെപിയിലേക്കെന്ന് സൂചന

പശ്ചിമബം​ഗാൾ കായിക-യുവജനകാര്യ മന്ത്രിയും  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ലക്ഷമി രത്തൻ ശുക്ല  രാജിവെച്ചു. തൃണമുൽ കോൺ​ഗ്രസ് പാർട്ടി അം​ഗത്വവും ഹൗറ ജില്ലാ പ്രസിഡന്റ് സ്ഥാനവും ശുക്ല രാജിവെച്ചിട്ടുണ്ട്. എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് ശുക്ലയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. തൃണമുൽ കോൺ​ഗ്രസ് വിടാനുള്ള കാരണം ശുക്ല വെളിപ്പെടുത്തിയിട്ടില്ല. സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മാത്രമാണ് ശുക്ല അറിയിച്ചിട്ടുള്ളത്. അതേ സമയം ശുക്ല ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചനയുണ്ട്. 

മമത ബാനർജി മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശു​ക്ല. മമത ബാനർജിയുടെ വലംകൈയ്യായിരുന്ന സുവേന്ദു അധികാരി അടുത്തിടെ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് പ്രതിപക്ഷത്തെ 4 എംഎൽഎമാരും ഒരു എംപിയും ബിജെപിയിൽ ചേർന്നിരുന്നു. 

ഓൾറൗണ്ടറായിരുന്നു ലക്ഷമി രത്തൻ ശുക്ല ഇന്ത്യക്കായി 3 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. 15 റൺസാണ് ഉയർന്ന സ്കോർ. ഒരു വിക്കറ്റ് നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബം​ഗാളിനായി 6217 റൺസ് താരം നേടിയിട്ടുണ്ട്.   ഐപിഎല്ലിൽ കൊൽക്കൊത്ത, ഡൽഹി, ഹൈദരാബാദ് ടീമുകൾക്കായി കളത്തിൽ ഇറങ്ങിയിട്ടുണ്ട്. 34ാം വയസിൽ  ശുക്ല 2015 ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 7 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 12 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More