സൗരവ് ​ഗാം​ഗുലി നാളെ ആശുപത്രി വിടും; വീട്ടിൽ നിരീക്ഷണം തുടരും

ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ​ഗാം​ഗുലി നാളെ ആശുപത്രി വിടും. സൗരവ് ​ഗാം​ഗുലിയെ പ്രവേശിപ്പിച്ച കൊൽക്കൊത്തയിലെ വുഡ്ലാൻഡ് ആശുപത്രി സിഇഒ ഡോക്ടർ രൂപാലി ബസു അറിയിച്ചതാണിത്. വീട്ടിൽ നിരീക്ഷണം തുടരുമെന്നും രൂപാലി ബസു അറിയിച്ചു. മൂന്നാഴ്ചക്ക് ശേഷം ചികിത്സയുടെ അടുത്ത ഘട്ടം നിശ്ചയിക്കും. ​ഗാം​ഗുലിയെ ചികിത്സിക്കുന്ന 9 അം​ഗ വിദ​ഗ്ധ സംഘവുമായി ഹൃദ്രോ​ഗ വിദ​ഗ്ധൻ ഡോ. ദേവി ഷെട്ടി ചർച്ച നടത്തിയ ശേഷമാണ് തുടർ നടപടികൾ തീരുമാനിച്ചത്.

ജനുവരി രണ്ടിനാണ് നെഞ്ചുവേദനയെ തുടർന്നാണ് നാൽപ്പത്തി എട്ടുകാരനായ ​ഗാം​ഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലെ ജിനേഷ്യത്തിൽ വ്യായായമത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പരിശോധനയിൽ ഹൃദയത്തിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോ പ്ലാസ്റ്റിക് വിധേയനാക്കി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗാം​ഗുലിയുമായി സംസാരിച്ചു. അസുഖം എത്രയും വേ​ഗം ഭേദമാകട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ​ ​ഗാം​ഗുലിയുടെ ഭാര്യ ഡോണയുമായും പ്രധാനമന്ത്രി സംസാരിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാ​ഗ് താക്കൂർ കഴിഞ്ഞ ദിവസം ​ഗാം​ഗുലിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ബിസിസിഐ സെക്രട്ടറി ജെയ് ഷായും ഇന്നലെ ​ഗാം​ഗുലിയെ ആശുപത്രിയിൽ സന്ദർശിച്ചു.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 22 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 4 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More