കനത്ത മഞ്ഞുവീഴ്ച്ച ; ജമ്മുകശ്മീരില്‍ പരീക്ഷകള്‍ മാറ്റിവച്ചു

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ പരീക്ഷകള്‍ മാറ്റിവയ്ച്ചു. ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചതോടുകൂടിയാണ് പ്ലസ് വണ്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ച്ചത്. കശ്മീരിലെ മിക്ക സ്ഥലങ്ങളിലും, കശ്മീര്‍ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില മേഖലയിലും മഞ്ഞുവീഴ്ച്ചയുണ്ടായതായി ശ്രീനഗര്‍ ആസ്ഥാനമായുളള കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിച്ചു.

തെക്കന്‍ കശ്മീരിലെ കുല്‍ഗ്രാമില്‍ 30 സെന്റീമീറ്റര്‍ ആഴത്തില്‍ മഞ്ഞുവീഴ്ച്ചയുണ്ടായെന്ന് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി. ഖാസിഗുണ്ട് മേഖലയില്‍ 21 സെന്റീമീറ്ററും, കൊക്കര്‍നാഗില്‍ 18.5 സെന്റീമീറ്ററും, പഹല്‍ഗാമില്‍ 11.5 മീറ്ററും ആഴത്തിലാണ് മഞ്ഞുവീഴ്ച്ചയുണ്ടായത്. വരും ദിവസങ്ങളില്‍ മഞ്ഞുവീഴ്ച്ച ശക്തമാകാന്‍ സാധ്യതയുണ്ട്.

ജനുവരി മൂന്ന് മുതല്‍ ആറുവരെ ഇതേ കാലാവസ്ഥ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് ഗതാഗതതടസത്തിനും ജമ്മുവിലെ സമതലങ്ങളില്‍ വെളളം കയറുന്നതിനും കാരണമാകും. ശീതതരംഗവും മഞ്ഞുവീഴ്ച്ചയും രൂക്ഷമായതോടെ പല സ്ഥലങ്ങളിലും വൈദ്യൂതി തടസം നേരിട്ടു.


Contact the author

National Desk

Recent Posts

National Desk 15 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 21 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More