'രാജേട്ടൻ അടുത്ത ദേവസ്വം മന്ത്രിയാകുന്നത് സ്വപ്നം കണ്ടു': സന്ദീപാനന്ദ​ഗിരി

കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ചതിൽ ബിജെപിക്കെതിരെ പരിഹാസവുമായി സ്വാമീ സന്ദീപാനന്ദ​ഗിരി. രാജേട്ടൻ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ  ഇടതുപക്ഷ സ്വതന്ത്രനായി നേമത്ത് മത്സരിക്കുന്നതും പിണറായി മന്ത്രിസഭായിൽ ദേവസ്വം മന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്യുന്നതും ഇന്ന് പുലർകാലത്ത് സ്വപ്നം കണ്ടു എന്നാണ് ഇടതുപക്ഷ സഹയാത്രികനായ സന്ദീപാനന്ദ​ഗിരി ഫേസ് ബുക്കിൽ കുറിച്ചത്.

പ്രമേയത്തെ പിന്തുണച്ചതിന് തൊട്ടുപിന്നാലെ രാജേട്ടൻ മുത്താണ് എന്ന അടിക്കുറിപ്പോടെ രാജ​ഗോപാലിന്റെ ഫോട്ടോ സന്ദീപാനന്ദ​ഗിരി പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ വന്ന കമന്റിലാണ് തന്റെ പുലർകാല സ്വപ്നവും സന്ദീപാനന്ദ​ഗിരി ട്രോളായി വെളിപ്പെടുത്തിയത്. രാജ​ഗോപാലിന്റെ നിലപാട് സമൂഹമാധ്യമങ്ങളി‍ൽ ചൂട് പിടിച്ച ചർച്ചക്കാണ് ഇടയാക്കിയിരിക്കുന്നത്. 

കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമ പിൻവലിക്കണമെന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി നിയമസഭാ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് രാജ​ഗോപാൽ വ്യക്തമാക്കിയത്. പ്രമേയത്തിന്മേലുളള തന്റെ അഭിപ്രായം പറഞ്ഞുവെങ്കിലും പൊതുവികാരം പ്രമേയത്തിന് അനുകൂലമാണെന്നും രാജ​ഗോപാൽ അഭിപ്രായപ്പെട്ടു.  അത് താൻ സ്വീകരിക്കുകയാണ്.  അതാണ് ജനാധിപത്യപരമായ നിലപാട്. താൻ പിടിച്ച മുലയലിന് രണ്ട് കൊമ്പെന്ന് പറഞ്ഞ് വാശിപിക്കേണ്ട കാര്യമല്ല ഇത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രമേയത്തിൽ പറഞ്ഞ ചില കാര്യങ്ങളോട് അഭിപ്രായ ഭിന്നതയുണ്ട്. അത് താൻ ചൂണ്ടിക്കാണിച്ചു. മൊത്തത്തിൽ പ്രമേയത്തെ പിന്തുണക്കുകയാണ്. കേന്ദ്രം പാസാക്കിയ 3 കാർഷിക നിയമഭേ​​ദ​ഗതികളും പിൻവലിക്കണമെന്ന പ്രമേയത്തെ പിൻതുണക്കുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്ന് രാജ​ഗോപാൽ ഉത്തരം നൽകി. കൊണ്ടാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്നും രാജ​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രമേയത്തിലെ ചില വാചകളോട് മാത്രമാണ് എതിർപ്പുണ്ടായിരുന്നു. അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്.  നിയമം പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ പ്രശ്നമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. നിയമം പിൻവലിക്കണമെന്നാണ് നിയമസഭയുടെ  പൊതുവികാരത്തിന് ഒപ്പമാണ് താൻ എന്നും രാജ​ഗോപാൽ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More