സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് ബോധപൂർവമെന്ന് തോമസ് ഐസക്

സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് അറിഞ്ഞ് കൊണ്ടുതന്നെയെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. രാഷ്ട്രീയ ലക്ഷ്യം വെച്ച് സിഎജി ദിവസവും മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചോർത്തി നൽകിയെന്നും  തോമസ് ഐസക് പറഞ്ഞു. സിഎജി റിപ്പോർട്ട് ചോർന്നത് സംബന്ധിച്ച് ചട്ടലംഘനം പരിശോധിക്കുന്ന നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെയാണ് തോമസ് ഐസക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പോർട്ട് പരസ്യപ്പെടുത്തിയതിൽ നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ല. മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചോർത്തി നൽകുന്ന സിഎജിയുടെ നടപടി പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ഐസക്ക് കമ്മിറ്റിക്ക് മുമ്പിൽ വിശദീകരിച്ചു. 

അതേ സമയം എത്തിക്സ് കമ്മിറ്റിക്ക് മുമ്പിൽ പറഞ്ഞ കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനില്ലെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. താൻ വെളിപ്പെടുത്തിയ കാര്യങ്ങളുടെമേല്‍ എന്ത് നടപടി എടുത്താലും സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സിഎജി റിപ്പോർട്ട് പുറത്തുവന്നത് രാഷ്ട്രീയ പ്രശ്നമാണെന്നും എന്തായാലും നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു. 

സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ നിയമസഭയിൽ വെക്കുന്നതിന് മുമ്പ് പുറത്തുവിട്ടതിൽ അവകാശലംഘനം ചൂണ്ടിക്കാട്ടി വിഡി സതീശൻ എംഎൽഎയാണ് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ പരാതി നൽകിയത്. 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More