കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പതിനൊന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷത്തിനെതിരായ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും കേന്ദ്രത്തോട് പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുളള, സിപിഐഎം നേതാവ് സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ സംയുക്ത പ്രസ്താവനയിലാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോപണങ്ങളെ ശക്തമായി എതിര്‍ത്തത്. പ്രതിപക്ഷപാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി കര്‍ഷരെ ഉപയോഗിക്കുകയാണ് തുടങ്ങിയവയാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരായി ഉന്നയിച്ച വാദങ്ങള്‍. കാര്‍ഷികനിയമങ്ങളെ പ്രതിപക്ഷം പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന ആരോപണങ്ങളും നേതാക്കള്‍ തളളി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ത്യന്‍ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനും കര്‍ഷകരുടെ അഭിവൃത്തിക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതുമായ കാര്‍ഷിക നിയമങ്ങളാണ് വരേണ്ടത് എന്നാല്‍ നിലവിലുളള കാര്‍ഷികനിയമങ്ങള്‍ അത്തരത്തിലുളള ഒന്നല്ലെന്ന് പ്രതിപക്ഷനേതാക്കള്‍ ആരോപിച്ചു. കൊടുംതണുപ്പിനെ വകവയ്ക്കാതെ ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും തലസ്ഥാനത്ത് വന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഐക്യവും നിശ്ചയദാര്‍ഢ്യവും കാര്‍ഷികനിയമങ്ങളെ രാജ്യത്തുടനീളമുളള കര്‍ഷകര്‍ എതിര്‍ക്കുന്നു എന്നതിന്റെ തെളിവാണ. മുപ്പത് ദിവസത്തെ പ്രതിഷേധങ്ങള്‍ക്കിടയില്‍ മുപ്പത്തിരണ്ട് കര്‍ഷരുടെ ജീവനാണ് നഷ്ടമായതെന്നും നേതാക്കള്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 9 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More