വധശിക്ഷ തന്നെ. നിര്‍ഭയാ പ്രതിയുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളി

ഡല്‍ഹി: നിര്‍ഭയാ കേസിലെ പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്തയുടെ ദയാ ഹര്‍ജി രാഷ്‌ട്രപതി തള്ളി. വധശിക്ഷ ഇളവുചെയ്തു  ജീവപര്യന്തമാക്കി തരണമെന്നാവശ്യപ്പെട്ട്  പവന്‍ കുമാര്‍ ഗുപ്ത സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി മണിക്കൂറുകള്‍ക്കകമാണ് രാഷ്‌ട്രപതി രാം നാഥ് ഗോവിന്ദ് ദയാഹര്‍ജി തള്ളിയത്.   

വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമാക്കി തരണമെന്നാവശ്യപ്പെട്ട് പ്രതി നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയില്‍ ജസ്റ്റിസ് എം.വി. രമണയുടെ ബെഞ്ചാണ് തള്ളിയത്. മാര്‍ച്ച്‌ മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പിലാക്കണമെന്ന മരണ വാറണ്ട് ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കി. പുതിയ മരണ വാറന്‍റു ഉടന്‍ കോടതി പുറപ്പെടുവിക്കും.

മാര്‍ച്ച്‌ 3-ന് പ്രതികളെ തൂക്കിലേറ്റണമെന്ന ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി ഉത്തരവു  മറികടക്കാന്‍ വേണ്ടിയാണ് പ്രതി പവന്‍ കുമാര്‍ ഗുപ്ത പുതിയ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും ഒറ്റ ദിവസം കൊണ്ട് തീര്‍പ്പാക്കിയതിനാല്‍ ഇനി പ്രതികള്‍ക്ക് മുന്‍പില്‍ നിയമപരമായ മറ്റു വഴികളൊന്നും അവശേഷിക്കുന്നില്ല. അതുകൊണ്ടു തന്നെ പാട്യാല കോടതിയുടെ പുതിയ മരണ വാറന്‍റു അന്തിമമായിരിക്കും.

കേസില്‍  പവന്‍ കുമാര്‍ ഗുപ്ത. മുകേഷ് കുമാര്‍ സിംഗ്, വിനയ്കുമാര്‍ ശര്‍മ, അക്ഷയ് എന്നീ  4 പ്രതികളാണ് വധശിക്ഷ കാത്തുകഴിയുന്നത്. കേസിലെ ഒന്നാം പ്രതി രാം സിംഗ് ശിക്ഷാ വേളയില്‍ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്നു വര്‍ഷത്തെ ജുവനയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതനായിരുന്നു. 

                                                                                                                                                                                             

Contact the author

web desk

Recent Posts

National Desk 5 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More