കൊവിഡ് വാക്‌സിന്‍ ആളുകളെ മുതലകളാക്കിയേക്കാമെന്ന് ബ്രസീല്‍ പ്രസിഡന്റ്

ബ്രസീലിയ: കൊവിഡ് വാക്‌സിന്‍ ആളുകളെ മുതലകളാക്കിയേക്കാമെന്ന്  ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ. ഫൈസര്‍ ബയോടെക് വാക്‌സിനുകള്‍ ആളുകളെ മുതലകളാക്കും, സ്ത്രീകള്‍ക്ക് താടിയും വരുമെന്നാണ് ബോള്‍സനാരോയുടെ വിവാദപ്രസ്ഥാവന. കൊറോണ വൈറസ് ചെറിയൊരു പനി മാത്രമാണെന്നും അദ്ദേഹം മുന്‍പ് പ്രസ്താവിച്ചിരുന്നു. രാജ്യത്ത് വന്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങുമ്പോഴും താന്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി.

ഫൈസര്‍ വാക്‌സിന്‍ കരാറില്‍ ഏതെങ്കിലും തരത്തിലുളള പാര്‍ശ്വഫലങ്ങളുണ്ടായാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന് എഴുതിയിട്ടുണ്ട്. നിങ്ങളൊരു മുതലയായി മാറുകയാണെങ്കില്‍ അത് നിങ്ങളുടെ പ്രശ്‌നമാണ് എന്ന് ബോള്‍സനാരോ പറഞ്ഞു. 'നിങ്ങള്‍ അമാനുഷികസ്ത്രീയാവാം, സ്ത്രീകള്‍ക്ക് താടി വളരാം, പുരുഷന്‍ സ്ത്രീ ശബ്ദത്തില്‍ സംസാരിക്കാം എന്നാല്‍ ഇതിനൊന്നും അവര്‍ ഉത്തരവാദികളായിരിക്കില്ല' എന്ന് അദ്ദേഹം പ്രസ്താവിച്ചു.

ബ്രസീലില്‍ ഫൈസര്‍ വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ്. അമേരിക്കയിലും ബ്രിട്ടണിലും വാക്‌സിന്‍ സ്വീകരിച്ചുതുടങ്ങി. വാക്‌സിന്‍ ബ്രസീലില്‍ സൗജന്യമായിരിക്കും എന്നാല്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഇതിനകം തന്നെ വൈറസ് ബാധിക്കുകയും അതിനെതിരായ ആന്റിബോഡികള്‍ ശരീരത്തില്‍ ഉണ്ടാവുകയും ചെയതിട്ടുണ്ട് താന്‍ തെറ്റായ ഉപദേശമാണ് നല്‍കുന്നത് എന്ന് വിമര്‍ശിക്കുന്നവരോടായി അദ്ദേഹം വ്യക്തമാക്കി.

ജൂലൈയിലാണ് ബോള്‍സനാരോയ്ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. മൂന്നാഴ്ച്ചകള്‍ക്കുളളില്‍ അദ്ദേഹം രോഗമുക്തനാവുകയും ചെയ്തു. 7.1 ദശലക്ഷത്തിലധികം കേസുകളാണ് ബ്രസീലില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 185,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബ്രസീലിലെ രോഗപ്രതിരോധ നടപടികള്‍ തെറ്റാണെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു.

Contact the author

International Desk

Recent Posts

International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More