കേന്ദ്രസര്‍ക്കാര്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു; രാഹുല്‍ ഗാന്ധി

ഡല്‍ഹി: എതിര്‍ക്കുന്ന ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരാണ്, മുതിര്‍ന്നവരെ അര്‍ബന്‍ നക്‌സലുകളെന്ന് മുദ്രകുത്തും, കുടിയേറ്റ തൊഴിലാളികളെ കൊവിഡ് രോഗവാഹകരെന്ന് അധിക്ഷേപിക്കും, പീഡനത്തിനിരയാവുന്ന സ്ത്രീകള്‍ക്ക് അവര്‍ പുല്ലുവില കല്‍പ്പിക്കും. പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ അവര്‍ക്ക് ഖാലിസ്ഥാന്‍ തീവ്രവാദികളാണ്. കുത്തക മുതലാളിമാര്‍ മാത്രമാണ് അവരുടെ ഉറ്റ സുഹൃത്തുക്കള്‍ - രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.

കര്‍ഷകസമരം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, കൊവിഡിനെ കൈകാര്യം ചെയ്യല്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ രാഹുല്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധിക്കുന്നതിനിടെ കര്‍ഷകര്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട്, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനായി ഇനിയും എത്രത്തോളം ജീവത്യാഗങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ചോദിച്ച് എന്‍ഡിഎ സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേന്ദ്രം പുതുതായി നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നവംബര്‍ 26 മുതല്‍ ദേശീയ തലസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികളിലായി കര്‍ഷകപ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കടുത്ത നിലപാടിലാണ് കര്‍ഷര്‍ എന്നാല്‍ ഭേതഗതികളാവാമെന്നും  നിയമം പിന്‍വലിക്കാനാവില്ലെന്നുമുള്ള  കടുംപിടുത്തത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.


Contact the author

National Desk

Recent Posts

National Desk 11 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 15 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More