ഭരണാധിപരും ഭരണീയരും-കെ.എം.അജീര്‍ കുട്ടി (സൂഫി കഥകള്‍)

ഒരു ദര്‍വീശിനോട് ചിലര്‍ ഇങ്ങനെ ചോദിച്ചു.

“ഒരു ഭരണാധിപനാകുകയൊ  ഭരണീയനാവുകയൊ , ഏതാണ് നല്ലത് ?”

അദ്ധേഹം പറഞ്ഞു-

“ഭരണീയനാകുക.

ഭരിക്കുന്നവന് തെറ്റു പറ്റുന്നുണ്ടെന്നു ഭരിക്കപ്പെടുന്നവന് അറിയാന്‍ കഴിയും. ഒരുപക്ഷേ അയാള്‍ക്ക് തെറ്റുന്നില്ലെങ്കില്‍ക്കൂടി.  അങ്ങനെ ആത്മപരിശോധനയിലൂടെ സ്വന്തം നില മെച്ചപ്പെടുത്തുവാനയാള്‍ക്ക് കഴിയുന്നു.

തന്‍റെ നിയമങ്ങള്‍ അല്ലെങ്കില്‍ താന്‍ തന്നെയാണ് എപ്പോഴും ശരി എന്ന വിചാരത്തിലായിരിക്കും പക്ഷേ, ഭരണാധിപന്‍; അതുകൊണ്ട് സ്വന്തം പെരുമാറ്റത്തെക്കുറിച്ച് പഠിച്ചു നോക്കുവാനയാള്‍ക്ക് അവസരം കിട്ടാറില്ല. അങ്ങനെയാണ് ഭരണീയര്‍ ഭരണകര്‍ത്താക്കളായി മാറുന്നതും, ഭരണകര്‍ത്താക്കള്‍ ഭരണീയരുടെ നിലയിലേക്ക് താഴുന്നതും.”

“ ഈ പ്രക്രിയ ഇങ്ങനെ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുമല്ലോ, എന്താണിതിന്‍റെ ഉദ്ദേശ്യം ?”

അവര്‍ ദര്‍വീശിനോട് വീണ്ടും ചോദിച്ചു.

അദ്ധേഹം പറഞ്ഞു-

“ഭരണം എങ്ങനെയിരിക്കുമെന്നറിയാന്‍ ഭരണക്കാര്‍ക്കും, തങ്ങള്‍ കൊള്ളാവുന്നവരോ കൊള്ളാത്തവരോ എന്നറിയാന്‍ ഭരണീയര്‍ക്കും അവസരം കിട്ടുമെന്നതാണ് അതിന്‍റെ മേന്മ.” 


Contact the author

k.m.ajeer kutty

Recent Posts

web desk 4 years ago
Sufi Corner

കാണല്‍ - കെ.എം.അജീര്‍കുട്ടി ( സൂഫി കഥകള്‍ )

More
More