സ്വപ്നയ്ക്കു ഭീഷണി; ജയില്‍ ഡിഐജി അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം. ദക്ഷിണ മേഖല ജയില്‍ ഡിഐജിക്കാണ് ചുമതല നല്‍കിയത്. വിശദമായ അന്വേഷണത്തിനുശേഷം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. അതേസമയം, സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയത് പൊലീസുകാരും ജയില്‍ ഉദ്യോഗസ്ഥരുമാണെന്ന് കസ്റ്റംസ് പറഞ്ഞു. രാഷ്ട്രീയക്കാരുടെ പേര് പറയാതിരിക്കാനായാണ് സ്വപ്നയെ ഭീഷണിപ്പെടുത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

നേരത്തെ, സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ് രംഗത്തെത്തിയിരുന്നു. ജാമ്യം ലഭിക്കാനാണ് സ്വപ്‌ന ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നാണ് ജയില്‍ വകുപ്പിന്റെ നിഗമനം. സത്യാവസ്ഥ തെളിയിക്കാന്‍ ഇത് ഉറപ്പിക്കാന്‍ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കും.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, സ്വര്‍ണകള്ളക്കടത്തിലും ഡോളര്‍ കടത്തിലും സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഈ രഹസ്യമൊഴി ലഭിച്ചാല്‍ മാത്രമേ കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിശദമായി ചോദ്യം ചെയ്യാന്‍ കഴിയൂ.


Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More