ബയോടെക്നോളജി ക്യാമ്പസിന് ​ഗോൾവർക്കറുടെ പേരു നൽകുന്നത് വർ​ഗീയ വിഭജനത്തിനെന്ന് സിപിഎം

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന്  ഗോൾവർക്കറുടെ പേര് നല്കാനുള്ള തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗം എംഎ ബേബി. 

കേരള സമൂഹത്തിൽ   വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ എസ് എസിന്റെ നീക്കമാണ് ഇതിനു പിന്നിൽ. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിർക്കണം. ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്ത ആളാണ്,  ആർ എസ് എസ് മേധാവി. ഗോൾവാൾക്കർ ആർ എസ് എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ ലഹളകൾ ആർ എസ് എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആർ എസ് എസ് നടത്തിയ രക്തപങ്കിലമായ വർഗീയ കലാപങ്ങളെല്ലാം ഈ ആർ എസ് എസ് മേധാവിയുടെ കീഴിലായിരുന്നുന്നെന്നും ബേബി പറഞ്ഞു.  

ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ ഉറ്റ ചങ്ങാതി ആയിരുന്നു ഗോൾവർക്കർ. ഗാന്ധി വധത്തിൻറെ കേസിൽ 1948 ഫെബ്രുവരി നാലിന് ഗോൾവർക്കറെ അറസ്റ്റു ചെയ്തു. ആറു മാസം ജയിലിൽ കിടന്ന ശേഷം നിരവധി മാപ്പപേക്ഷൾക്കു ശേഷമാണ് ഗോൾവർക്കർക്ക് ജാമ്യം കിട്ടിയത്. ആർ എസ് എസിനെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ മുൻകൈയെടുത്ത് കേന്ദ്ര ഗവണ്മന്റ് നിരോധിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെയും ദേശീയപതാകയെയും ആദരിക്കുമെന്നും രാഷ്ട്രീയത്തിൽ ഇടപെടില്ല എന്നും ഗോൾവർക്കർ എഴുതിക്കൊടുത്ത ശേഷമാണ് സർദാർ പട്ടേലും നെഹ്റുസർക്കാരും ആർ എസ് എസിൻറെ മേലുള്ള നിരോധനം പിൻവലിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആധുനിക ഇന്ത്യയുടെ വർഗീയവല്ക്കരണത്തിന് അടിത്തറയിട്ട ഈ ഹിന്ദു മേധാവിത്വ വർഗ്ഗീയവാദിയുടെ പേര് കേരളത്തിലെ ഒരു സ്ഥാപനത്തിന് നല്കുന്നത് മനപൂർവം പ്രകോപനം സൃഷ്ടിക്കാനാണ്: നവോത്ഥാന നായകരുടേയും മതേതര പുരോഗമന ചിന്തകളുടേയും ബലിഷ്ടമായ ചരിത്രമുള്ള നമ്മുടെ പ്രിയനാടിനെ അപമാനിക്കാനും നിന്ദിക്കാനുമാണ്. കേരളത്തിലെ ജനാധിപത്യവാദികൾ ഈ പ്രകോപനത്തിൽ വീഴരുത്. അതേ സമയം അധിക്ഷേപകരമായ ഈ പേരിടൽ നീക്കത്തെ സർവ്വശക്തിയും സമാഹരിച്ച് എതിർക്കുകയും വേണമെന്ന് എംഎ ബേബി ആവശ്യപ്പെട്ടു

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 10 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More