ഇന്ത്യന്‍ പെണ്‍പടയ്ക്ക് തുടർച്ചയായ നാലാം ജയം

വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ദുര്‍ബലരായ ശ്രീലങ്കയെ ഇന്ത്യ ഏഴ് വിക്കറ്റിന് തകർത്തു.  113 റണ്‍സ് പിന്തുടർന്ന ഇന്ത്യ 14.4 ഓവറില്‍ ലക്ഷ്യം കണ്ടു. കൗമാര വിസ്മയം ഷഫാലി വർമ്മയുടെ മിന്നുന്ന ഫോമാണ് ഈ മത്സരത്തിലും ഇന്ത്യക്ക് തുണയായത്. ഷഫാലി 47 റൺസെടുത്തു. 34 പന്തില്‍ നിന്ന്  7 ഫോറും ഒരു സിക്‌സും പത്തിയാണ് 47 റണ്‍സ് നേടിയത്.

ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. സ്കോർ 12-ൽ നിൽക്കെ 2 റൺസെടുത്ത ഓപ്പണർ ഉമേഷാ തിമാഷിനി പുറത്തായി. മികച്ച ഫോമിലുളള ചമേരി അട്ടപട്ടു മാത്രമാണ് ഇന്ത്യൻ ബൗളിം​ഗിന് മുന്നിൽ പിടിച്ചു നിന്നു. ചമേരി 33 റൺസെടുത്തു. വാലറ്റത്ത് പൊരുതിയ കവിഷാ ദിൽഹരി 16 പന്തിൽ 25 റൺസെടുത്തു.

നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രാധാ യാദവ് നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീഴ്ത്തി രാജേശ്വരി ഗയ്കവാദും, ഒരു വിക്കറ്റ് വീതം വീഴ്ത്തി ദീപ്തി ശര്‍മയും, പൂനം യാദവും മികവ് കാട്ടി. ആ​ദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമി ഫൈനൽ ഉറപ്പാക്കിയിട്ടുണ്ട്

Contact the author

sports desk

Recent Posts

Sports Desk 1 week ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 weeks ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 3 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 5 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 5 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 5 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More