ഷര്‍ട്ടിടാതെ ഹാജരായ കേരള സര്‍ക്കാര്‍ അഭിഭാഷകനെ ശാസിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: വാദത്തിനിടെ ഷര്‍ട്ടിടാതെ വന്ന കേരള സര്ക്കാരിന്‍റെ  അഭിഭാഷകനെ ശാസിച്ച്  സുപ്രീംകോടതി.  കേരളസര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കൗണ്‍സെല്‍  ജി.പ്രകാശിനെയാണ് കോടതി ശാസിച്ചത്. ഓണ്‍ലൈനില്‍ വാദം കേള്‍ക്കുന്നതിനിടെ മേല്‍വസ്ത്രമില്ലാതെ കാമറ നേരേയാക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചപ്പോഴാണ് കോടതി ഇക്കാര്യം കണ്ടത്. അഭിഭാഷകര്‍ ഇത്രയും അശ്രദ്ധരാവരുതെന്നും കൊവിഡ് മഹാമാരി വന്നതിനുശേഷം കോടതി വാദങ്ങള്‍ ഓണ്‍ലൈനാക്കിയിട്ട് മാസം എട്ടായെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ട് മാസമായി വീഡിയോകോണ്‍ഫറന്‍സിംഗ് സമയത്ത് ശ്രദ്ധിക്കാനായി പറഞ്ഞിട്ടും അഭിഭാഷകര്‍ അശ്രദ്ധ കാണിക്കുന്നു എന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

ജസ്റ്റിസ് എല്‍ആര്‍ റാവു അധ്യക്ഷനായ ഓണ്‍ലൈന്‍ കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് സംഭവം. കൊവിഡ് കാലത്തെ ശിശുപരിപാലനകേന്ദ്രങ്ങളുടെ അവസ്ഥയെക്കുറിച്ച് സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെ പെട്ടെന്ന് ഷര്‍ട്ടിടാതെ അഭിഭാഷകന്‍ കാമറ നേരേയാക്കാന്‍ ശ്രമിക്കുന്നതാണ് സ്‌ക്രീനില്‍ കണ്ടത്. 

അതേസമയം സാങ്കേതിക തടസങ്ങള്‍ മൂലം കോടതിയില്‍ നടക്കുന്നത് കാണാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല, ലിങ്ക് വഴി കയറിയിരുന്നെങ്കിലും അത് വിഛേദിക്കപ്പെടുകയായിരുന്നു. ആ സമയത്ത് തന്നെ സാങ്കേതികമായി  സഹായിക്കാന്‍ വന്നയാളാണ് ഷര്‍ട്ട് ധരിക്കാതിരുന്നത്. താന്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരുന്നു എന്ന് ജി പ്രകാശ്‌ കോടതിയെ അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 13 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More