ഹത്രാസ്: ഇരയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ഹത്രാസ് കൂട്ടബലാത്സംഗ കേസിലെ ഇരയുടെ ഫോട്ടോ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. കോടതിക്ക് നിയമനിർമ്മാണം നടത്താൻ കഴിയില്ലെന്നും അപേക്ഷകന് ഇക്കാര്യത്തിൽ സർക്കാരിനെ സമീപിക്കാമെന്നുമാണ് കോടതി പറഞ്ഞത്. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 

ലൈംഗിക അതിക്രമ കേസുകളുടെ വിചാരണയിലെ കാലതാമസവും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഈ വിഷയങ്ങൾക്ക് നിയമവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജസ്റ്റിസുമാരായ സൂര്യ കാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും, ഒന്നിന് പുറകെ ഒന്നായി നിയമനിര്‍മാണം നടത്താന്‍  സാധിക്കില്ലെന്നും കോടതി .

സെപ്റ്റംബർ 14നാണ് 19കാരിയായ ദലിത് യുവതിയെ ഹാത്രാസിൽ നാല് പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സെപ്റ്റംബർ 29 ന് ചികിത്സയ്ക്കിടെ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ചാണ് പെണ്‍കുട്ടി മരണപ്പെട്ടത്. മാതാപിതാക്കളുടെ സമ്മതമില്ലാതെ അധികാരികൾ ശവസംസ്കാരം രാത്രിയിൽ നടത്തിയതിനെതിരെ വ്യാപക പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More