കര്‍ഷകരുടെ ആശങ്കകള്‍ ഇല്ലാതാക്കു; കേന്ദ്രത്തോട് നിതീഷ് കുമാര്‍

പാറ്റ്‌ന: കര്‍ഷകരുടെ ആശങ്കകള്‍ ഇല്ലാതാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. കേന്ദ്രം നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തുടനീളമുളള കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധം ആറു ദിവസം പിന്നിടുകയാണ്.

കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയാല്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ചുളള സംശയങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അവര്‍ക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2006ല്‍ ബിഹാര്‍ അഗ്രികള്‍ച്ചര്‍ പ്രോഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി) നിര്‍ത്തലാക്കുകയും പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍ വഴി വിളകള്‍ സംഭരിക്കാനുളള സംവിധാനം അവതരിപ്പിക്കുകയും ചെയ്തു. അതിനുശേഷം ബിഹാറിലെ സംഭരണം കൂടുകയായിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഒരിക്കലും കര്‍ഷകരെയും കൃഷിയെയും പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്രം കര്‍ഷകരോട് വിശദീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം കേന്ദ്രം മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയിരുന്നു. കാര്‍ഷിക നിയമങ്ങങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് ആറു ദിവസമായി കര്‍ഷകരുടെ പ്രക്ഷോപങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഡല്‍ഹിയില്‍ കാര്‍ഷികനിയമങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 22 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More