കര്‍ഷക പ്രതിഷേധം; വീണ്ടും ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാനായി പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയിക്കാന്‍ ഉന്നത തല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. കാർഷിക നിയമത്തിനുമുകളിലുള്ള കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് രവിശങ്കർ പ്രസാദ് അറിയിച്ചു.

ബുറാഡിയിലെ മൈതാനത്തിൽ മാത്രം സമരം കേന്ദ്രീകരിക്കണം എന്ന കേന്ദ്രത്തിന്റെ ഉപാധി കര്‍ഷകര്‍ തള്ളിയിരുന്നു. സമരം അനിശ്ചിതമായി തുടർന്നാൽ അത് രാഷ്ട്രീയമായി നഷ്ടമുണ്ടാക്കുമെന്ന ഭരണപക്ഷത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് രവിശങ്കര്‍ പ്രസാദ് അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതിനുപിന്നാലെ, എല്ലാവരുടെയും ആശങ്കകൾ പരിഹരിക്കുമെന്ന് നിയമമന്ത്രി ട്വീറ്റ് ചെയ്തു. എംഎസ്പി അഥവ താങ്ങുവിലയും ഇല്ലാതാകില്ലെന്നും മന്ത്രി വ്യക്തമാക്കി. രവിശങ്കര്‍ പ്രസാദിന്റെ ഇടപെടലിന് തുടര്‍ച്ചയായാണ് ആഭ്യന്തരമന്ത്രി രണ്ടാമത്തെ ഉന്നതതല യോഗം വിളിച്ചത്. ഡിസംബര്‍ 3നാണ് കര്‍ഷക സംഘടനകളുമായുള്ള ഔദ്യോഗിക ചര്‍ച്ച.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, ചര്‍ച്ച ചെയ്യണമെങ്കില്‍ സമരവേദിയിലേക്ക് വരണമെന്ന് അമിത് ഷായോട് കര്‍ഷകര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കർഷകരുടെ ദില്ലി ചലോ മാർച്ച് വലിയ സംഘർഷങ്ങൾക്കാണ് വഴിവെച്ചത്.  പോലീസ് സ്ഥാപിച്ച ബാരിക്കേഡിംഗ് തകർത്ത് ഞായറാഴ്ച കർഷകർ  ഡല്‍ഹിയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും കർശനമായ പോലീസ് ആക്രമണം കാരണം കടക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന്, പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകര്‍ മുദ്രാവാക്യം വിളിക്കുകയും ഈ പുതിയ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 8 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 13 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More