കൊച്ചി: പെട്രോൾ, ഡീസൽ വില വീണ്ടും കുതിച്ചു കയറുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്.10 ദിവസത്തിനിടയിൽ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വില വർധനവുണ്ടായി.
രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 48 ഡോളർ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്. കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങളുടെ നടുവൊടിക്കുന്നതാണ് ഈ ഇന്ധന വില വര്‍ധനവ് എന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നിട്ടും ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കോവിഡ് വാക്സിൻ ഫലപ്രദമാകുമെന്ന ശുഭസൂചന ക്രൂഡ് വിപണിയിൽ ഉണർവ് വരുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന ക്രൂഡോയിൽ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ വില വീണ്ടും വർധിക്കാനാണ് സാധ്യത.