കോഴിക്കോട്: സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്. പവന് 800 രൂപ കുറഞ്ഞു. തുടര്‍ച്ചയായ വിലകയറ്റത്തിനൊടുവില്‍ ഇന്നലെ ഗ്രാമിന് 100 രൂപ കുറഞ്ഞു. ഗ്രാമിന് 5785 രൂപയും പവന് 46280 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണ്ണ വിലയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു കഴിഞ്ഞ ദിവസം. 47,080 രൂപയായിരുന്നു പവന് വില.
രാജ്യാന്തര ഓഹരി വിപണിയിലുൽപ്പെടെ വൻ നേട്ടമുണ്ടായ പശ്ചാത്തലത്തിലാണ് സ്വര്‍ണ വില കുറഞ്ഞത്. നിക്ഷേപകർ ഓഹരികളിലേക്ക് തിരിയുന്നതായാണ് അനുമാനം. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ പവന് 2720 രൂപയാണ് കൂടിയത്. വില കുറഞ്ഞാലും കൂടിയാലും സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപമായാണ് ഉപഭോക്താക്കൾ കാണുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ കൈവശം വെക്കാന്‍ ആളുകള്‍ താല്‍പര്യപ്പെടുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡോളർ – രൂപ വിനിമയ നിരക്കനുസരിച്ചാണ് സ്വര്‍ണ്ണ വില നിശ്ചയിക്കുന്നത്. ഇസ്രായേൽ- ഹമാസ് യുദ്ധവും, ഡോളറിന്റെ മൂല്യത്തിലെ ഇടിവുമാണ് മറ്റു കാരണങ്ങള്‍. അടുത്ത വര്‍ഷവും സ്വര്‍ണ്ണ വില ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.