നടിയെ അക്രമിച്ച കേസ്; പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ കോടതി അഭിപ്രായം തേടി

നടിയെ അക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കണമെന്ന വിചാരണക്കോടതി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്ക്യൂഷനാണ് നിര്‍ദേശം നല്‍കിയത്. കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസിന്റെ സ്‌പെഷല്‍ പ്രേസിക്ക്യൂട്ടര്‍ എ സുകേശന്‍ രാജിവച്ചിരുന്നു. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്ക്യൂഷന്റെയും ആക്രമിക്കപ്പെട്ട നടിയുടെയും ആവശ്യം ഹൈക്കോടതി തളളിയതിനു പിന്നാലെയാണ് സ്‌പെഷല്‍ പ്രോസിക്ക്യൂട്ടര്‍ രാജി വച്ചത്.

വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്ക്യൂഷന്റെ ആവശ്യത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടു എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപിച്ച് നടിയും പ്രോസിക്ക്യൂഷനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിചാരണ സ്റ്റേ ചെയ്യുകയും ചെയ്തു. വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകന്‍ മോശമായി പെരുമാറിയപ്പോള്‍ കോടതി ഇടപെട്ടില്ല, സാക്ഷിമൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിക്ക് വീഴ്ച്ചയുണ്ടായി തുടങ്ങിയ ഗുരുതര ആരോപണങ്ങളായിരുന്നു ഹര്‍ജിയിയില്‍ ഉന്നയിച്ചത്. എന്നാല്‍ കോടതി മാറ്റേണ്ട സാഹചര്യം നിലവിലില്ല എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു കോടതി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

2017 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിംഗ് കഴിഞ്ഞു വരികയായിരുന്ന നടിയെ വാഹനത്തില്‍ പിന്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More