ഇബ്രാഹിം കുഞ്ഞിന്റെ ആരോ​ഗ്യ നില മോശമെന്ന് റിപ്പോർട്ട്; കസ്റ്റഡി ആവശ്യം തള്ളി

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വികെ ഇബ്രാംഹിം കുഞ്ഞിന് ചികിത്സവേണമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഇബ്രാഹിം കുഞ്ഞ് അർബുദത്തിന് ചികിത്സയിലാണെന്നും കസ്റ്റഡിയിൽ വിട്ടാൽ അണുബാധക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ട് പരി​ഗണിച്ച് ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടാവുന്ന ആരോ​ഗ്യ സ്ഥിതിയിൽ അല്ലെന്ന് കോടതി വിലയിരുത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. അർബുദ രോ​ഗത്തിന് ഈ മാസം 19 ന് ഇബ്രാഹിം കുഞ്ഞ് കീമോ തെറാപ്പി എടുത്തിരുന്നു. അടുത്ത മാസം വീണ്ടും കീമോ തെറാപ്പി വേണമെന്നും റിപ്പോർട്ടിലുണ്ട്. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സ തുടരുകയാണെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തി.  അതേ സമയം ഇബ്രാഹിം കുഞ്ഞിനെ  സ്വകാര്യ ആശുപത്രിയിൽ നിന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. ആശുപത്രി മാറ്റത്തിൽ കോടതി പിന്നീട് തീരുമാനം എടുക്കും.  ജാമ്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വിജലിൻസ് കോടതി നാളെ പരി​ഗണിക്കും. 

പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാ​ഹിം കുഞ്ഞിനെ ഈ മാസം 18 നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.  ഇബ്രാഹിം കു‍ഞ്ഞ് ചികിത്സയിലുള്ള എറണാകളും ലേക് ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.  രാവിലെ ഇബ്രാംഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു.  എട്ടരയോടെയാണ് വിജിലൻസ് സംഘം വീട്ടിൽ എത്തിയത്.  അതേ സമയം വീട്ടിൽ ഇബ്രാഹിം കുഞ്ഞിനെ കണ്ടെത്താനായില്ല. ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യമാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്ന വിവരമാണ് വിജിലൻസിനെ ഇവർ അറിയിച്ചു. വനിതാ പൊലീസിനെ വീട്ടിൽ എത്തിച്ച് വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തം​ഗ സംഘമാണ് വീട്ടിൽ പരിശോധനക്ക് എത്തിയത്. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയായ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ  കഴിഞ്ഞ ഫെബ്രുവരിയിൽ ​ഗവർണർ അനുമതി നൽകിയിരുന്നു. അഴിമതി കേസ് അന്വേഷിക്കുന്ന വിജിലൻസിനാണ് ഗവർണർ അനുമതി നൽകിയത്. 

പാലാരിവട്ടം പാലം  നിര്‍മ്മാണവുമായി  ബന്ധപ്പെട്ട്  കരാറുകാര്‍ക്ക് ചട്ടവിരുദ്ധമായി മുന്‍‌കൂര്‍ പണം നല്‍കിയതിൽ അഴിമതിയുണ്ടെന്ന കേസിലാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതിചേർത്തത്.  ഇതേ കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ്,  തനിക്കിതില്‍ പങ്കില്ലെന്നും ,അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയിരുന്നു.  ടി ഒ സൂരജ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വി കെ ഇബ്രാഹിം കുഞ്ഞിനെ കേസിൽ പ്രതിചേർത്തത്.



Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More