കൊവിഡ്: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച

കൊവിഡ് വ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. വാക്‌സിൻ വിതരണ മാർഗങ്ങൾ യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്യും. കൊവിഡ് നിയന്ത്രണ വിധേയമല്ലാതെ തുടരുന്നതിന്റെ കാരണങ്ങളും കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യകതയും വെർച്വൽ യോഗം പരിശോധിക്കും.

ഗുജറാത്, ഡൽഹി എന്നിവിടങ്ങളിലെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാറുകളെ വിമർശിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പകരം എന്താണ് അവിടെ സംഭവിക്കുന്നത് എന്നാണ് ജസ്റ്റിസ് അശോക് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.രാജ്യത്തെ കൊവിഡ് കണക്കുകൾ വർധിക്കുകയാണെന്നും ഡിസംബറിലെ സാഹചര്യം കൂടെ പരിഗണിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഡൽഹി, രാജസ്ഥാൻ, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് മഹാരാഷ്ട്ര സർക്കാർ കൊവിഡ് പരിശോധന നിർബന്ധമാക്കി.വിമാനമാർഗം വരുന്നവർ 72 മണിക്കൂറിനുള്ളിലും, ട്രെയിൻ മാർഗം വരുന്നവർ 96 മണിക്കൂറിനുള്ളിലും ആര്‍ടിപിസിആർ ടെസ്റ്റ്‌ നടത്തണം.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 18 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 19 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 21 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More