കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാർത്ഥികളെ തടവിലിട്ടതായി‌ തരിഗാമി

ശ്രീനഗര്‍: ജമ്മു കാശ്മിരിലെ ജില്ലാ ഡവലപ്പ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രതിപക്ഷ പാർട്ടി സ്ഥാനാർത്ഥികളെ സർക്കാർ തടവിലാക്കിയെന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരി​ഗാമി. ലെഫ്റ്റനന്‍റ് ഗവർണർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തടവിലായതിനാൽ സ്ഥാനാർത്ഥികൾക്ക് പ്രചരണം നടത്താൻ കഴിയുന്നില്ല. ഇവരുടെ ജീവന് ഭീഷണിയുണ്ടെന്നും ലഫ്റ്റനന്റ് ​ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. 

സ്ഥാനാർത്ഥികൾക്ക് അവരുടെ പാർട്ടികളുടെ യോഗങ്ങളിൽ പങ്കെടുക്കാൻ പോലും അനുവാദമില്ലെന്ന് തരിഗാമി പറഞ്ഞു. ആരാണ് വിജയിക്കുക, ആരാണ് തോൽക്കുക എന്നത് വോട്ടർമാരാണ് തീരുമാനിക്കേണ്ടത്. അന്തിമജയം ജനാധിപത്യത്തിനായിരിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയ സുരക്ഷിതവും വിശ്വാസയോഗ്യവുമായിരിക്കണം. സ്ഥാനാർത്ഥികൾക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണെന്നും മുഹമ്മദ് യൂസഫ് താരി​ഗാമി ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 370-ാം വകുപ്പ് അസാധുവാക്കിയതോടെ കഴിഞ്ഞ വർഷം റദ്ദാക്കിയ ജമ്മു കശ്മീർ പ്രത്യേക പദവി പുന:സ്ഥാപിക്കുന്നതിനായി രൂപീകരിച്ച പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്ന ഗ്രൂപ്പിന്റെ ഭാഗമായാണ് സിപിഎം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവരുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പിഡിപി, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളും പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്ന സഖ്യത്തിന്റെ ഭാഗമാണ്.

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 16 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More