വീണ്ടും വിജയം അവകാശപ്പെട്ട് ഡോണൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും വിജയം അവകാശപ്പെട്ട് ഡോണൾഡ് ട്രംപ്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ട്രംപിന്റെ അവകാശവാദം.

ട്രംപിന്റെ പോസ്റ്റ്‌ ഫേസ്ബുക്കും ട്വിറ്ററും ഫ്ലാഗ് ഓഫ് ചെയ്തു. വിജയിച്ചത് ജോ ബൈഡനാണെന്ന ഔദ്യോഗിക വാർത്തയും സമൂഹ മാധ്യമങ്ങൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അതേസമയം, നിരവധി ട്രോളുകളാണ് ട്രംപിനെതിരെ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തുടരെ തുടരെ വിജയം അവകാശപ്പെടുന്ന ട്രംപിന് കാര്യമായ എന്തോ പ്രശ്നമുണ്ടെന്നാണ് കമെന്റുകൾ.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ ഹർജികൾ കോടതി തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്. റിപ്പബ്ലിക്കന്‍ പാർട്ടി വോട്ടുകള്‍ അട്ടിമറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ വാദത്തെ തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ നീക്കം ചെയ്തെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്.

I WON THE ELECTION!

Posted by Donald J. Trump on Sunday, 15 November 2020
Contact the author

National Desk

Recent Posts

National Desk 5 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More