പബ്ജിക്ക് ഇന്ത്യയില്‍ അംഗീകാരം നല്‍കാനാകില്ലെന്ന് കേന്ദ്ര ഐടി മന്ത്രാലയം

പബ്‌ജിക്ക് ഇന്ത്യയിൽ അംഗീകാരം നൽകാനാകില്ലെന്ന് കേന്ദ്ര ഐ ടി മന്ത്രാലയം. പബ്‌ജിക്ക് മേൽ രാജ്യം ഉയർത്തിയ ആശങ്കകൾ പരിഹരിക്കാതെ അംഗീകാരം നൽകാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകിയെങ്കിലും മന്ത്രാലയം ഒരിളവും ഇതുവരെ നൽകിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് പബ്‌ജി ഗെയിം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു എന്ന വിവരം പബ്‌ജി കോർപറേഷൻ അധികൃതർ  ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത ഗെയിം പുറത്തിരക്കുമെന്നാണ് കമ്പനി അറിയിച്ചത്. യുഎസ് ഭീമന്മാരായ മൈക്രോസോഫ്റ്റിനൊപ്പമാണ്  പബ്ജി പുതിയ ഗെയിം മുന്നോട്ടുവെച്ചത്. മൈക്രോസോഫറ്റ് ആയിരിക്കും യൂസർ വിവരങ്ങൾ സൂക്ഷിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇതോടെ ചൈന വിവരങ്ങൾ ചോർത്തുന്നു എന്ന ഇന്ത്യയുടെ ആശങ്ക ഒഴിവാകുമെന്നാണ് പബ്‌ജി കണക്കു കൂട്ടിയത്. എന്നാൽ ഐടി മന്ത്രാലയം ഇത് അംഗീകരിച്ചിട്ടില്ല.

രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് സെപ്റ്റംബർ രണ്ടിനാണ് പബ്‌ജി അടക്കം 118 ആപ്പുകൾ കേന്ദ്രം നിരോധിച്ചത്. ഇതിനു പിന്നാലെ ചൈനീസ് ടെക് ഭീമനായ ടെൻസെന‍്റുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പബ്‌ജി അറിയിച്ചിരുന്നു. എന്നാൽ, ഉടമസ്ഥാവകാശം മാറി എന്നു കരുതി നിരോധനം പിൻവലിക്കാനാകില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 10 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More