ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എംസി ഖമറുദ്ദീൻ എംഎൽഎക്ക് ജാമ്യമില്ല

ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എംസി ഖമറുദ്ദീൻ എംഎൽഎക്ക് ജാമ്യമില്ല.  കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീൻ നൽകിയ ഹർജി ഹോസ്ദുർ​ഗ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്.  ഖമറുദ്ദീനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി കോടതി  ഉടൻ പരി​ഗണിക്കും.   കോടതി കഴിഞ്ഞ ദിവസം ഖമറുദ്ദീനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയിൽ ഖമറുദ്ദീൻ ജാമ്യേപക്ഷ സമർപ്പിച്ചത്.   

 കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ഖമറുദ്ദീന്റെ  ഹർജിയിൽ ഹൈക്കോടതി, വിധി  പറയാൻ  കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ഖമറുദ്ദീനാണെന്ന് പ്രോസിക്യൂഷൻ വാദത്തിനിടെ ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോ​ഗിച്ചാണ് എംഎൽഎ തട്ടിപ്പ് നടത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിനാൽ വഞ്ചനകുറ്റം നിലനിൽക്കുമെന്നും സർക്കാർ അറിയിച്ചു. ബിസിനസിൽ നഷ്ടംവന്നത് വഞ്ചനകുറ്റമല്ലെന്ന് ഖമറുദ്ദീൻ  ഹൈക്കോടതിയെ അറിയിച്ചു. ബിസിനസിൽ നഷ്ടംവന്നതിനാലാണ് പണം നിക്ഷേപകർക്ക് തിരിച്ചു നൽകാൻ കഴിയാതിരുന്നതെന്നാണ്  ഖമറുദ്ദീന്റെ അഭിഭാഷകന്റെ വാദം. 

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ  ഖമറുദ്ദീനെ രണ്ട് ദിവസം മുമ്പാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് .  കേസിൽ ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്ത് 70 ദിവസം കഴിയുമ്പോഴാണ് ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. ഐപിസി-420, ഐപിസി-34 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിവ. ആകെ റജിസ്റ്റർ ചെയ്ത 115 കേസുകളിൽ 77 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്.

അതേസമയം കാസർ​കോട് ഫാഷൻ ​ഗോൾഡ് തട്ടിപ്പില്‌ 3 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. ചന്തേരി കാസർകോട് സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നായി 27 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് കേസ് എടുത്തത്. രണ്ട് കേസുകളിൽ എംസി ഖമറുദ്ദീനും ഒരു കേസിൽ ഫാഷൻ ​ഗോൾഡ് എംഡി പൂക്കോയ  തങ്ങളുമാണ് പ്രതി. ഇതോടെ ഫാഷൻ​ ​ഗോൾഡ് തട്ടിപ്പ് കേസിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 115 ആയി.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More