വന്ദേ ഭാരത് ദൗത്യത്തിന്റെ എട്ടാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് 112 വിമാന സർവീസുകൾ കൂടി ആരംഭിച്ചു. ഇന്ത്യയിലേക്ക് പോകാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പോർട്ടലിൽ ഒരു ലക്ഷത്തിൽപരം ഇന്ത്യക്കാരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാട്ടിലേക്ക് മടങ്ങാൻ താല്പര്യപ്പെടുന്നവരുടെ കണക്കുകൾ കൃത്യമാക്കാനായാണ് എംബസി പുതിയ രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചത്. അതുകൊണ്ട്, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് എംബസി വ്യക്തമാക്കി.
ഇതുവരെ ഒരു ലക്ഷത്തി ആറായിരം പേരാണ് ഭാരത മിഷനിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.പുതുതായി പ്രഖ്യാപിച്ച വിമാന സർവീസുകളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് വെബ്സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്.