ഗോകുല്‍ പുരയില്‍ ആക്രമം തുടരുന്നു, മുസ്തഫാബാദില്‍ 11 സ്ത്രീകള്‍ക്ക് നേരെ പരിവാര്‍ ആക്രമണം

ഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തിന് അയവ് വന്നതായി പോതുവില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴും വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍ പുരയില്‍ അക്രമം തുടരുന്നു. പ്രദേശത്തെ ടയര്‍ കടകളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി അക്രമികള്‍ അഗ്നിക്കിരയാക്കി യതായാണ് വിവരം. മത ന്യുനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ അക്രമം തുടരുന്നതായാണ് റിപ്പോര്‍ട്ട്, അഗ്നിക്കിരയായ ടയര്‍ കടകളില്‍ നിന്നുള്ള പുകപടലങ്ങള്‍ പ്രദേശത്താകെ പടര്‍ന്നിരിക്കയാണ്. നേരത്തെ തീയണയ്ക്കാന്‍ എത്തിയ ഫയര്‍ എന്‍ജിനുകളെ അക്രമികള്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ തീയണയ്ക്കാന്‍ ആരംഭിച്ചതോടെയാണ് കഴിഞ്ഞ നാലു ദിവസങ്ങളിലായി കത്തിക്കൊണ്ടിരുന്ന ടയര്‍ കടകളിലെ തീ ഒരുവിധം അണയ്ക്കാന്‍ കഴിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. 

ഇതിനിടെ പ്രദേശത്തിനടുത്ത മുസ്തഫാബാദില്‍ ഇന്നലെ കുടുങ്ങി കിടന്ന സ്ത്രീകളെ പരിവാര്‍ അക്രമികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പുരുഷന്‍മാരില്ലാത്ത വീടുകളില്‍ സ്ത്രീകള്‍ കുടുങ്ങിക്കിടക്കുന്നതായും ഇവിടെ അക്രമികള്‍ ഏതു നിമിഷവും ഇവരെ കയ്യേറ്റം ചെയ്യുമെന്നും ഇന്നലെ രാത്രിയോടെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. പൊലിസ് സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇക്കാര്യത്തില്‍ അനാസ്ഥ കാണിചതായി വ്യാപകമായി ആരോപണമുയര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ 3 -മണിയോടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ 11-സ്ത്രീകള്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ഇതിനിടെ മുസ്തഫാബാദില്‍ ഇന്ന് രാവിലെയോടെ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു കഴിഞ്ഞതായാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. പല സ്ഥലങ്ങളിലും ജനങ്ങള്‍ ഭയം മൂലം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ തയാറാകുന്നില്ലെന്നും വിവരമുണ്ട്.  

  

Contact the author

web desk

Recent Posts

National Desk 4 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 5 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 22 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More