പ്ലസ്‌ വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടു മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിലെ പ്ലസ്‌ വണ്‍ ക്ലാസുകള്‍ ഓണ്‍ ലൈനായി അടുത്തമാസം (നവംബര്‍) 2 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അഡ്മിഷന്‍ പൂര്‍ത്തിയായ മുറയ്ക്കാണ് ഇപ്പോള്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. https://firstbell.kite.kerala.gov.in വഴിയാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് കാണാന്‍ കഴിയുക. രാവിലെ 9-30 മുതല്‍ 10-30 വരെയാണ് പ്ലസ്‌ വണ്‍ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുക. ഇതോടെ 45 ലക്ഷം പ്ലസ്‌ വണ്‍ വിദ്യാര്‍ഥികള്‍ ഓണ്‍ ലൈന്‍ ക്ലാസ്സിന്റെ ഭാഗമാകും. 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ എപ്പോള്‍ തുറക്കാനാവുമെന്ന് സര്‍ക്കാറിന് ഇപ്പോഴും വ്യക്തതയില്ല. ഒരുപക്ഷെ ഈ അധ്യയന വര്‍ഷം പൂര്‍ണ്ണമായും ഓണ്‍ ലൈനായിത്തന്നെ ക്ലാസ്സുകള്‍ നടത്തേണ്ടിവരുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കൂടുതല്‍ മികച്ച രീതിയില്‍ നടത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് ഊന്നല്‍ നല്കുന്നത്. 

നിലവില്‍ എല്ലാവിഭാഗം വിദ്യാര്‍ഥികള്‍ക്കുമുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമാകും. അവധി ദിവസങ്ങള്‍ കൂടി ക്ലാസുകള്‍ക്കായി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. കിളിക്കൊഞ്ചല്‍ എന്ന പേരില്‍ പ്രീ പ്രൈമറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള ക്ലാസ്സുകള്‍ മാസത്തിലെ ആദ്യ ശനി, ഞായര്‍ ദിവസങ്ങളിലാണ് നടക്കുക. ഈ മാതൃകയില്‍ പ്ലസ്‌ വണ്‍, പ്ലസ് ടു വിഭാഗത്തിലെയും ചില ക്ലാസ്സുകള്‍ അവധി ദിവസങ്ങളില്‍ നടത്തും.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 23 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More