അശ്രദ്ധമൂലം കൊവിഡ് രോഗി​ മരിച്ചെന്ന് പറഞ്ഞ നഴ്സിം​ഗ് സൂപ്രണ്ടിന് സസ്പെൻഷൻ

കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോ​ഗികൾ ആരോ​ഗ്യ പ്രവർത്തകരുടെ അശ്രദ്ധമൂലം മരിച്ചെന്ന് ശബ്ദ സന്ദേശം അയച്ച നഴ്സിം​ഗ് സൂപ്രണ്ട് ജലജ ദേവിയെ സസ്പെന്റ് ചെയ്തു. ശബ്ദ സന്ദേശം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോ​ഗ്യ വകുപ്പ് നടപടി എടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആരോ​ഗ്യമന്ത്രി കെ കെ ഷൈലജ ആരോ​ഗ്യ വിദ്യാഭ്യാസ ഡയറക്ടറെ  ചുമതല്ലപ്പെടുത്തി.

നഴ്സുമാരുടെ അനാസ്ഥ മൂലം കൊവിഡ് രോ​ഗികൾ മരിക്കുന്നുണ്ട്. നഴ്സുമാരെ സംരക്ഷിക്കുന്നതിൻരെ ഭാ​ഗമായി ഡോക്ടർമാർ ഈ വിവരം പുറത്തറയിക്കാറില്ലെന്നും ജലജ ദേവി സന്ദേശത്തിൽ പറയുന്നുണ്ട്.​ഗുരുതരാവസ്ഥയിലുള്ള രോ​ഗികൾക്ക് കൃത്യമായല്ല നഴ്സമാർ ഓക്സിജൻ മാസ്ക് ഘടിപ്പിക്കുന്നതെന്നും, വെന്റീലേറ്റർ ട്യൂബുകളുടെ അവസ്ഥയും ഇത് തന്നെയാണെന്നും സന്ദേശത്തിലുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട ക്രമീരണങ്ങളെ കുറിച്ച് യോ​ഗം വിളിച്ചിരുന്നു. ഈ വിവരം നഴ്സിം​ഗ് ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശ അയിച്ചത്. 

അതേസമയം ജലജ ദേവിയുടെ സന്ദേശത്തിൽ ദുരൂഹതയുണ്ടെന്ന് നഴ്സിം​ഗ്മരുടെ സംഘടന അറിയിച്ചു. ഒരു മാസമായി അവധിയിലുള്ള നഴ്സിം​ഗ് സൂപ്രണ്ട് ഇത്തരത്തിൽ സന്ദേശം അയച്ചത് അന്വേഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 8 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More