കസ്റ്റംസ്, ഇഡി കേസുകളിൽ ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

സ്വർണ കള്ളക്കടത്ത് കേസിൽ മുൻകൂർ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിഎം.ശിവശങ്കരൻ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. കസ്റ്റംസ്, എൻഫോഴ്സമെന്റ് കേസുകളിൽ ഈ മാസം 23 വരെ ശിവശങ്കരനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി  നേരത്തെ ഉത്തരവിട്ടിരുന്നു. കസ്റ്റംസ്, ഇഡി കേസുകളിൽ ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കുംമുൻകൂർ ജാമ്യ ഹർജിക്കെതിരെ അന്വേഷണ ഏജൻസികൾ എതിർ സത്യവാങ്ങ്മൂലം ഹൈക്കോടതിയിൽ സമർപ്പിക്കും.  

മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനായ തന്നോട് ക്രിമിനലിനോടെന്ന പോലെ കസ്റ്റംസ് പെരുമാറിയെന്നും കസ്റ്റംസ് കേസിൽ  രാഷ്ട്രീം കളിക്കുകയാണെന്നും ശിവശങ്കരന്റെ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു ഓൺലൈൻ വഴിയാണ് ശിവശങ്കരൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. 

ഹർജിയിൽ കസ്റ്റംസിനെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ശിവശങ്കർ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 90 മണിക്കൂർ  തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് തന്നെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം മനപൂർവമാണ്. ഇത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താൻ നിയമനപടികളിലേക്ക് കടക്കുന്നത് തടയുകയായിരുന്നു കസ്റ്റംസിന്റെ ലക്ഷ്യം.  അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിലുണ്ട്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


-


Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More