''ബ്രിട്ടോ നിന്നെ ആരെങ്കിലും കൊന്നേയ്ക്കാം'' അന്ന് പി ടി തോമസ്‌ പറഞ്ഞു - സീന ഭാസ്ക്കര്‍

കൊച്ചി: മുന്‍ എസ് എഫ് ഐ നേതാവും എം എല്‍ എയുമായിരുന്ന സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ഭാര്യ സീനാ ഭാസ്ക്കര്‍.  എറണാകുളം മഹാരാജാസില്‍ വെച്ചു കുത്തേല്‍ക്കുന്നതിന് മൂന്നു ദിവസം മുന്‍പ് ''നിന്നെയാരെങ്കിലും കൊല്ലു''മെന്ന് ഇപ്പോഴത്തെ എം എല്‍ എയും മുന്‍ കെ എസ് യു നേതാവുമായ പി ടി തോമസ്‌ ബ്രിട്ടോയോട് പറഞ്ഞുവെന്നാണ് സീന ഭാസ്ക്കര്‍ വെളിപ്പെടുത്തുന്നത്. പിന്നീട് പല ചടങ്ങുകളിലും പി ടി തോമസ്‌ ബ്രിട്ടോയോട് മോശമായി പെരുമാറിയിരുന്നതായും സീന തന്റെ എഫ് ബി കുറിപ്പിലൂടെ വെളിപ്പെടുത്തി. എഫ് ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ:- 

സഖാവ് സൈമൺ ബ്രിട്ടോക്ക് കുത്തേറ്റിട്ട് 37 വർഷം. മതിയാവോളം ഈ ഭൂമിയിൽ ബ്രിട്ടോ ജീവിച്ചില്ല. ഒരു പാട് ആഗ്രഹങ്ങൾ ബാക്കിയാക്കി. ഇതിനിടയിൽ രണ്ട് സിനിമയിൽ അഭിനയിച്ചു. ഒരെണ്ണം ''നാനി " എന്ന കുട്ടികളുടെ ചിത്രത്തിലായിരുന്നു. അതിനിപ്പോൾ സംസ്ഥാന അവാർഡും....

സഖാവ് ബ്രിട്ടോക്ക് എന്താണ് സംഭവിച്ചത്?

1983 ഒക്ടോബർ 14-ാം തീയതി നട്ടെല്ലിനും, കരളിനും, ഹൃദയത്തിനും, ശ്വാസകോശത്തിനും മാരകമായി കുത്തേറ്റു. എതിരാളികൾ കൊല്ലാനാണ് ശ്രമിച്ചത്. അത് നന്നായി അറിയാമായിരുന്ന ബ്രിട്ടോ പതിനഞ്ച് ശതമാനം ചലനശേഷിയോടെ അല്ലെങ്കിൽ ജീവനോടെ തിരിച്ചു വന്നു. ഒരു പക്ഷേ ഈ തിരിച്ചുവരവ് നശിപ്പിക്കാൻ ശ്രമിച്ചവർക്കൊരു നിരാശയായിരുന്നിരിക്കാം. കാരണം ബ്രിട്ടോക്ക് കുത്തു കൊള്ളുന്നതിന് മൂന്ന് ദിവസം മുന്നേ അന്നത്തെ KSU നേതാവായിരുന്ന ഇന്നത്തെ എം എല്‍ എ ശ്രീ. പി ടി തോമസ് ബ്രിട്ടോയോട് പറഞ്ഞു. 

"ബ്രിട്ടോ നിന്നെ ആരെങ്കിലും കൊന്നേയ്ക്കാം... സൂക്ഷിച്ചോളൂ" 

ബ്രിട്ടോ " തോമസെ എനിയ്ക്കെതിരെ അങ്ങനെയൊരു ഗൂഢാലോചനയുണ്ടെങ്കിൽ അത് നിൻ്റെ പാർട്ടിക്കാരായിരിക്കും. അല്ലാതെ എനിക്ക് മറ്റു ശത്രുക്കളൊന്നുമില്ല"...

കൃത്യം മൂന്നാം ദിവസം അതു സംഭവിച്ചുവെന്ന് ബ്രിട്ടോ പറയുമ്പോഴും ആരോടും ഒരു പകയുമുണ്ടായിരുന്നില്ല. 

ഞാൻ പലപ്പോഴും ചോദിക്കും ബ്രിട്ടോക്ക് ഇത് ചെയ്തവരോട് ദേഷ്യമില്ലെ? 

എന്തിനാ സീനേ അതിനെ കുറിച്ച് ആലോചിച്ച് നമ്മുടെ ജീവിതം പാഴാക്കുന്നത്. 

ചെയ്തവർ .... എനിക്ക് പരിചയമില്ലാത്ത ആൾക്കൂട്ടത്തിലെ ചിലർ മാത്രമാണ് " ... ഇതായിരുന്നു ബ്രിട്ടോ.

എന്നാൽ ഒരിക്കൽ മുളന്തുരുത്തി വായനശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയ നിരോധന സെമിനാറിൽ പങ്കെടുക്കാൻ ബ്രിട്ടോയും PT തോമസും ഒരേ വേദിയിൽ വന്നു. അന്ന്  PT തോമസ് പറഞ്ഞു " ഞങ്ങളുടെ കലാലയ അന്തരീക്ഷം പരസ്പരം സംഗീതം പോലെ സ്നേഹിച്ചിരുന്ന കാലഘട്ടമായിരുന്നു."

അന്ന് സദസിലുണ്ടായിരുന്ന ഞാൻ എണീറ്റ് ചോദിച്ചു. "ആ സംഗീത സ്നേഹമായിരുന്നൊ പൂർണ്ണ ആരോഗ്യവാനായിരുന്ന ഒരു വിദ്യാർത്ഥിക്ക് ജീവിതകാലം മുഴുവൻ ചക്രക്കസേരയിൽ ജീവിക്കേണ്ടുന്ന ദുരന്തം വിതച്ചത്?"

പിന്നെ ആ ഹാളിൽ PT തോമസ് പറഞ്ഞതും പ്രവർത്തിച്ചതും കേട്ട് അവിടുണ്ടായിരുന്നവർ ഭയപ്പെട്ടു പോയി...

അപ്പോഴും 'ബ്രിട്ടോ പറഞ്ഞു "തോമസെ ഇനിയും പക തീർന്നില്ലെങ്കിൽ, എനിക്കിനി പതിനഞ്ചു ശതമാനം മാത്രം ചലനശേഷിയുള്ള ശരീരത്തിലെ ഈ ജീവനെടുത്തോളൂ... മരിക്കാൻ എനിക്ക് ഭയമില്ല; താങ്കൾക്ക് എന്തു വേണമെങ്കിലും ചെയ്യാം "... 

പി ടി  ആക്രോശിച്ചു കൊണ്ട് എൻ്റടുത്തേക്ക് വന്നിട്ട് " നിങ്ങൾ ആരാണ് ? ആരോ പറഞ്ഞു ബ്രിട്ടോയുടെ ഭാര്യയാണത്...

പിന്നീട് എസ് എഫ് ഐ സംസ്ഥാന പഠന ക്യാമ്പിലും ഇത്തരത്തിലുള്ള ആക്രോശം ഉയർന്നപ്പോൾ അന്നത്തെ എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായ പി എം ആതിര പി ടി തോമസിന് മറുപടി കൊടുത്തപ്പോഴും, എൻ്റെ അനിയത്തിയായിരിക്കുമെന്ന ധാരണയിൽ ആതിരയോടും എന്തൊ പറഞ്ഞിറങ്ങിപ്പോയി.

തീർന്നില്ല. വീണ്ടുമൊണ്ട് സംഭവ വികാസങ്ങൾ...

ഞാനിപ്പോൾ ഇതെഴുതാനുള്ള സന്ദർഭം രണ്ടു ദിവസം മുന്നേ ഞാനേറ്റവും കൂടുതൽ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന സഖാവ് ജി.ശക്തിധരൻ്റെ കുറിപ്പ് കണ്ടു. അപ്പോൾ ഞാനോർത്തു കഴിഞ്ഞ സംഭവങ്ങൾ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നതിൻ്റെ ആവശ്യകത...

പുണ്യാളന്മാരുടെ സൃഷ്ടി കൂടിക്കൂടി വരുന്ന ഈ കാലഘട്ടത്തിൽ കടന്നുപോയ വഴികൾ തെളിമയോടെ നിൽക്കും....

ഇപ്പോഴും ബ്രിട്ടോ എന്നെ ഓരോന്നും ഓർമ്മിപ്പിച്ചുക്കൊണ്ടിരിക്കുന്നു... എല്ലാം വഴിയെ...

ലാൽസലാം പ്രിയ സഖാവേ...

സീനാ ഭാസ്കർ...

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 14 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More