സ്വര്‍ണ്ണ വില തുടര്‍ച്ചയായ നാലാം ദിവസവും കൂടി - ഭേദിച്ചത് സര്‍വകാല റെക്കോര്‍ഡ്‌

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസിത്തിലും വര്‍ധനവ്‌ രേഖപ്പെടുത്തി സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡ്‌ ഭേദിച്ചു. ഇന്ന് (തിങ്കളാഴ്ച ) 320 രൂപയാണ് പവന് മേല്‍ വധിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പവന് 30,000 രൂപ രേഖപ്പെടുത്തിയ സ്വര്‍ണ്ണ വില പിന്നീട് കുത്തനെ മുകളിലോട്ട് കുതിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു ഇന്ന് 3975 രൂപയാണ് വില. പവന് ഇന്നത്തെ വില 31, 800 രൂപയാണ്. 

കഴിഞ്ഞ വാരത്തില്‍ മാത്രം 1800 രൂപയാണ്  പവനുമേല്‍ വര്‍ധിച്ചത്. കഴിഞ്ഞ ഒന്നര മാസം കൊണ്ട് സ്വര്‍ണ്ണ വിലയില്‍ 2120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണയും അന്താരാഷ്‌ട്ര തലത്തിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് വില കുതിച്ചുയരാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു.  സ്വര്‍ണ്ണത്തിലേക്കുള്ള നിക്ഷപത്തിന്‍റെ ഒഴുക്ക് മറ്റൊരു കാരണമാണ്. മറ്റ് ഉലപാദന മേഖലകളിലെ മാന്ദ്യമാണ് നിക്ഷേപകരെ കൂട്ടത്തോടെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് വിദഗ്ദമതം.

ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി വര്‍ധനവിന്,  രൂപയുടെ വിനിമയത്തിലുണ്ടായ തകര്‍ച്ചയും കാരണമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 79 .89 ലേക്കാണ് താഴ്ന്നത്. അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഔണ്‍സിന് 1,678.58 ഡോളറായി ഉയര്‍ന്നു.

വ്യവസായിക ഉത്പാദനത്തില്‍ ആഗോള തലത്തില്‍ നേരിടുന്ന വന്‍ പ്രതിസന്ധി നിക്ഷേപകരില്‍ ഭയമുളവാക്കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടുതല്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണ്ണ ത്തിലേക്ക് തിരിയുന്നത് സാമ്പത്തിക രംഗത്ത് പതിവാണ്. 

Contact the author

web desk

Recent Posts

Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 5 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More