സ്വർണകള്ളക്കടത്ത് കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ പ്രതികളായ സ്വപ്ന സ്വുരേഷ്, സന്ദീപ്, സരിത്ത് എന്നിവർക്കെതിരെയുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. പ്രതികൾ കള്ളപ്പണ ഇടാപാട് നടത്തിയെന്നും, കള്ളപ്പണം വെളുപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രാഥമിക കുറ്റപത്രമാണ് ഇഡി സമർപ്പിച്ചിരിക്കുന്നത്. 303 പേജുള്ള കുറ്റപത്രമാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. 

കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും. കേസിൽ പ്രതികളുടെ ജാമ്യം കോടതി പരി​ഗണിക്കാനിരിക്കെയാണ് ഇഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ബാക്കിയുള്ള പ്രതികൾക്കെതിരെ അന്വേഷണം പുരോ​ഗമിക്കുകയാണ്.  പ്രതികളിൽ നിന്ന് കണ്ടെടുത്ത ഡിജിറ്റൽ തെളിവുകളിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഇത് പൂർത്തിയായ ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More