കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ നടത്തില്ല

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. രാജ്യത്തെ 8 ഉപതെരെഞ്ഞെടുപ്പുകള്‍ നടത്തേണ്ട എന്നാണ് തീരുമാനം. ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും അത് ജനാധിപത്യത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിരുന്നു.

എന്നാല്‍,  ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പുകള്‍ നീട്ടി വയ്ക്കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ജനപ്രാധിനിധ്യ നിയമപ്രകാരം ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതി. കുട്ടനാട്ടില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് സീറ്റ് ഒഴിഞ്ഞത്. എങ്കിലും, കേവലം മൂന്നു മാസത്തേക്ക് ഒരു ജനപ്രധിനിധിയെ തെരഞ്ഞെടുക്കുന്നത് നിലവിലെ സാഹചര്യത്തില്‍ ഉചിതമല്ലെന്ന നിലപാട് കേരളം സ്വീകരിച്ചത്. മൂന്നുമാസത്തിനു ശേഷം വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.

അതേസമയം, തദ്ദേശ തിര‍ഞ്ഞെടുപ്പ് നീട്ടാനും നേരത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. ബി.ജെ.പി ഒഴികെ ബാക്കി എല്ലാവരും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന നിലപാടിലാണ്.

Contact the author

News Desk

Recent Posts

Web Desk 4 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More