തോമസ് കെ തോമസ് കുട്ടനാട് എൽഡിഎഫ് സ്ഥാനാർത്ഥി

തോമസ് കെ തോമസ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി. അന്തരിച്ച മുൻ എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ്. മന്ത്രി എകെ ശശീന്ദ്രനാണ് തോമസ് കെ തോമസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. എൽഡിഫ് ഔദ്യോ​ഗികമായി പ്രഖ്യാപിക്കുമെന്ന് ശശീന്ദ്രൻ വ്യക്തമാക്കി. തോമസിന്റെ പേര് എൻസിപി കേന്ദ്ര നേതൃത്വം അം​ഗീകരിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട് പോകാൻ പാർട്ടിയോട് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശശീന്ദ്രൻ അറിയിച്ചു. തോമസ് മത്സരിക്കുന്നതിൽ എൻസിപിയിൽ ഭിന്നതിയില്ലെന്ന് മാണി സി കാപ്പൻ  അഭിപ്രായപ്പെട്ടു.

അതേസമയം കു‍ട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരളകോൺ​ഗ്രസ് ജെ മത്സരിക്കുമെന്ന് പിജെ ജോസഫ് വ്യക്തമാക്കി. സീറ്റിൽ കേരള കോൺ​ഗ്രസ് മത്സരിപ്പിക്കണമെന്ന് നേരത്തെ തന്നെ ധാരണയായതാണെന്നും ജോസഫ് പറഞ്ഞു. കേരള കോൺ​ഗ്രസ്  തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സീറ്റ് കോൺ​ഗ്രസ് ഏറ്റെടുക്കുമെന്ന് സൂചന നിലനിൽക്കെയാണ് പിജെ ജോസഫ് നിലപാട് വ്യക്തമാക്കിയത്. കുട്ടനാട് സീറ്റിൽ ഡിസിസി പ്രസിഡന്റ് എം ലിജു, ജോസഫ് വാഴക്കൻ എന്നിവർക്കായാണ് കോൺ​ഗ്രസിൽ ചരട് വലി നടക്കുന്നത്. ഐ ​ഗ്രൂപ്പ്കാരനായ ജോസഫ് വാഴക്കാനായി രമേശ ചെന്നിത്തല അടക്കമുള്ള നേതാക്കളാണ് രം​ഗത്തുള്ളത്.  കേരള കോൺ​ഗ്രസിലെ തർക്കം മുതലെടുത്താണ് സീറ്റ് കോൺ​ഗ്രസ് ഏറ്റെടുക്കാൻ ശ്രമം നടക്കുന്നത്. രണ്ടില ചിഹ്ന തർക്കത്തിൽ ജയിച്ച ജോസ് കെ മാണി വിഭാ​ഗത്തോട് നിലവിൽ യു ഡി എഫ് നേതാക്കൾ കാണിക്കുന്ന മൃദുസമീപനത്തിൽ അസ്വസ്ഥനാണ് പിജെ ജോസഫ്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 21 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More