അശ്ലീല യൂട്യൂബര്‍ വിജയ് പി. നായരുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു

സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോ യുട്യൂബിൽ പോസ്റ്റു ചെയ്ത വിജയ് പി. നായരുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. ഇയാളുടെ യൂട്യൂബ് ചാനലടക്കമാണ് നീക്കം ചെയ്തത്. ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നതെങ്കിലും, ഇതു വിവാദമായപ്പോൾ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയിരുന്നു.

ഐടി ആക്ടിലെ 67, 67 (എ) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് പി. നായര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്.

അതേസമയം, വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിനു ദിയ സന, ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെയും ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 5 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More