വായ്പാ മോറട്ടോറിയം തിങ്കളാഴ്ച അവസാനിക്കും

ഇന്ത്യയിൽ കൊവിഡ് സാഹചര്യത്തിൽ എർപ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. തിങ്കളാഴ്ചയാണ് വായ്പാ മോറട്ടോറിയം അവസാനിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ തൊഴിലും വരുമാനമാര്‍ഗവും നഷ്ടപ്പെട്ടവരെ ആശങ്കപ്പെടുത്തുന്ന തീരുമാനമാണ് വരാന്‍ പോകുന്നത്. 

വായ്പാ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടുന്നതിനുള്ള പുതിയ വാദം കേള്‍ക്കുമെന്ന് ഇന്നലെ സുപ്രീം കോടതി പറഞ്ഞിരുന്നു. വായ്പ മോറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 

ടേം ലോണുകൾക്കും റീട്ടെയ്ൽ ലോണുകൾക്കും ഉൾപ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയുടെ എല്ലാം തിരിച്ചടവും തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകും.

ജോലി നഷ്ടപ്പെട്ടവരുടെ ലോൺ തിരിച്ചടവിന് സാവകാശം നൽകാൻ വ്യവസ്ഥ വേണം എന്ന നിർദേശവും റിസർവ്വ് ബാങ്ക് തള്ളിയിട്ടുണ്ട്.

Contact the author

Business Desk

Recent Posts

Web desk 3 weeks ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 month ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 4 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 5 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More